|    Jan 18 Wed, 2017 1:35 pm
FLASH NEWS

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസ്‌കലേറ്ററും വൈഫൈ സംവിധാനവും ഉദ്ഘാടനം ചെയ്തു

Published : 27th September 2016 | Posted By: SMR

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ ഫഌറ്റ് ഫോമില്‍ സ്ഥാപിച്ച എസ്‌കലേറ്റര്‍ യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. സ്‌റ്റേഷനിലെ സൗജന്യ വൈഫൈയുടെ ഉദ്ഘാടനവും നടന്നു.  കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കോഴിക്കോട് നിന്നു വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് എസ്‌കലേറ്ററിന്റെയും വൈഫൈയുടേയും ഉദ്ഘാടനം നിര്‍വഹിച്ചത്.
മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് എസ്‌കലേറ്റര്‍ യാത്രകാര്‍ക്ക് തുറന്നു കൊടുത്തു. അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ കെ എസ് ജയിന്‍, ഡിവിഷന്‍ കമേഴ്‌സ്യല്‍ മാനേജര്‍ മധുക്കര്‍, എസ്ആര്‍എംയു തൃശൂര്‍ യൂനിറ്റ് ബ്രാഞ്ച് സെക്രട്ടറി ലിജോ ചെറിയാന്‍, തൃശൂര്‍ സ്‌റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പികൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തില്‍ റെയില്‍വേ വികസനത്തിന് നടത്തുന്ന ഉദ്യമങ്ങളെ കേന്ദ്ര റെയില്‍വേ മന്ത്രി പ്രത്യേകം പ്രശംസിച്ചു. സന്ദര്‍ശകര്‍ക്കും റെയില്‍വേ ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന വേഗവും ഉന്നതനിലവാരത്തിലുമുള്ള ഇന്റര്‍നെറ്റ് വൈഫൈ സൗകര്യമാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കമ്മീഷന്‍ ചെയ്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക