|    May 27 Sat, 2017 12:36 am
FLASH NEWS

തൃശൂര്‍ മുന്‍ മേയര്‍ രാജന്‍ പല്ലനെതിരേ വിജിലന്‍സ് കേസ്

Published : 13th July 2016 | Posted By: SMR

തൃശൂര്‍: ചട്ടവിരുദ്ധമായി കോര്‍പറേഷന്റെ റൂമുകള്‍ കൈമാറ്റം ചെയ്‌തെന്ന പരാതിയില്‍ മുന്‍ മേയര്‍ രാജന്‍ പല്ലനെതിരേ വിജിലന്‍സ് കേസെടുത്തു. പി എസ് പരമേശ്വരന്‍ നമ്പീശന്റെ പരാതിയില്‍ മുറി കൈമാറ്റക്കേസില്‍ വിജിലന്‍സ് കോടതി സത്വരന്വേഷണത്തിന് നേരത്തേ ഉത്തരവിട്ടിരുന്നു.
വിജിലന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നു ബോധ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ടെന്‍ഡര്‍ വിളിക്കുകയോ പത്രത്തില്‍ പരസ്യം നല്‍കുകയോ നോട്ടീസ് ബോര്‍ഡില്‍ നോട്ടീസ് പതിക്കുകയോ ചെയ്യാതെ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ബി ബ്ലോക്കിലെ ഒന്ന്, രണ്ട് റൂമുകള്‍ നിബന്ധനകള്‍ ലംഘിച്ച് കിങ്‌സ് ഇലക്ട്രിക്കല്‍ ഉടമ വില്യംസ് ഡാനിയേല്‍ എന്നയാള്‍ക്കു കൈമാറുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു.
മുന്‍ മേയര്‍ രാജന്‍ പല്ലനു പുറമെ കോര്‍പറേഷന്‍ സെക്രട്ടറി കെ എ ബഷീര്‍, കടയുടമ വില്യംസ് ഡാനിയേല്‍, കോര്‍പറേഷനിലെ അക്കാലയളവിലെ ഭരണസമിതിയംഗങ്ങള്‍, ടിഡബ്ല്യുസിസിഎസ് ഭരണാധിപ സമിതി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day