|    Feb 26 Mon, 2018 2:53 am
FLASH NEWS

തൃശൂര്‍ മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചകോര്‍പറേഷന്‍ യോഗം ബഹളത്തെ തുടര്‍ന്ന് പിരിച്ച് വിട്ടു

Published : 21st January 2017 | Posted By: fsq

 

തൃശൂര്‍: മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കാന്‍ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ബഹളത്തെ തുടര്‍ന്ന് പിരിച്ചു വിട്ടു. 95 അജണ്ടകളില്‍ ഒന്നായി മാത്രം മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയെ ഉള്‍പ്പെടുത്തിയതില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.മാസ്റ്റര്‍ പ്ലാന്‍ കാര്യത്തില്‍ പ്രത്യേക യോഗം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് എം കെ മുകുന്ദന്‍ സംസാരിക്കുമ്പോള്‍ യോഗത്തില്‍ അധ്യക്ഷയായികുന്ന മേയര്‍ അജിത ജയരാജന്‍ അജണ്ടയിലെ മറ്റ് ഇനങ്ങള്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടങ്ങിയത്. കോണ്‍ഗ്രസ് അംഗങ്ങള്‍ മേയറുടെ ഇരിപ്പിടത്തിന് മുന്നിലെത്തി മുദ്രാവാക്യം വിളി തുടങ്ങി. പിന്നീട് പിജെപി അംഗങ്ങളും പ്രതിഷേധവുമായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് ലാലി ജെയിംസ്,എ പ്രസാദ്, വല്‍സല ബാബുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപിയുടെപ്രതിഷേധം എം എസ് സമ്പൂര്‍ണയും വി രാവുണ്ണിയും നയിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പൊതുചര്‍ച്ചാ വിഷയങ്ങള്‍ സംബന്ധിച്ച് പത്തു മിനിറ്റ് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവിന് അവസരം നല്‍കുന്നതായി ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട രേഖ വായിക്കുന്നതിനിടെ ഉദ്യോഗസ്ഥനില്‍ നിന്നും രേഖകള്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ എ.പ്രസാദ്, ലാലി ജെയിംസ് എന്നിവര്‍ പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ഭരണപക്ഷ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയുടെ നേതൃത്വത്തില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. പിന്നീട് മറ്റു അജണ്ടകളും വായിക്കാന്‍ തുടങ്ങിയതോടെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതിനിടെ മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് ഡെപ്യൂട്ടി മേയര്‍ ചൂണ്ടിക്കാട്ടിയത് കൂടുതല്‍ പ്രകോപനത്തിന് കാരണമായി.  ബഹളം കടുത്തതോടെ ചര്‍ച്ചാ നടപടികളിലേക്ക് കടക്കാതെ കൗണ്‍സില്‍ യോഗം മേയര്‍ പിരിച്ചുവിടുകയായിരുന്നു.ഇപ്പോഴത്തെ മാസ്റ്റര്‍ പ്ലാനിലുള്ള പ്രത്യേക മേഖലകളില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളുമായിചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ലോബികള്‍ ചുരുങ്ങിയ വിലയ്ക്ക് നൂറുകണക്കിന് ഹെക്ടര്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന്  ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് കരടു രേഖയോ വിശദാംശങ്ങളോ ഒന്നും നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദന്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ജോയ്‌സ് പാലസില്‍ നടത്തിയ യോഗത്തിന്റെ മിനിട്‌സും ലഭിച്ചിട്ടില്ല. ഒന്നും ലഭിക്കാതെ മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്തിട്ടു കാര്യമില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇനി മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച്  സെക്ടറുകളില്‍ ചര്‍ച്ച നടത്തുമെന്നും അടുത്ത മാര്‍ച്ചിനുള്ളില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുമെന്നും മേയര്‍ അജിത ജയരാജന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss