|    Mar 30 Thu, 2017 6:24 am
FLASH NEWS

തൃശൂര്‍, മണലൂര്‍, ഗുരുവായൂര്‍ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലങ്ങളായി

Published : 21st March 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍, മണലൂര്‍, ഗുരുവായൂര്‍ നിയോജകമണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യൂതീകരണ മണ്ഡലങ്ങളായി മന്ത്രി എം എം മണി പ്രഖ്യാപിച്ചു. തൃശൂര്‍ നിയോജകമണ്ഡല സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പ്രഖ്യാപനം  ചെമ്പൂക്കാവ് പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഹാളില്‍ നടന്നു. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷനായി.
എട്ട് ലക്ഷത്തി ഇരുപത്തിയൊന്നായിരം രൂപ ചെലവിലാണ് തൃശൂര്‍ നിയോജകമണ്ഡലത്തെ പൂര്‍ണ്ണമായി വൈദ്യൂതിവല്‍ക്കരിച്ചത്. മണ്ഡലത്തില്‍ പുതുതായി 1.138 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈന്‍  വലിച്ചു. മൊത്തം 115 പുതിയ സര്‍വ്വീസ് കണക്ഷനുകള്‍ നല്‍കി. ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും കരാറുകാരുടെയും സഹായത്തോടെ 16 വീടുകള്‍ വയറിംഗ് നടത്തി. സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപയാണ് സമ്പൂര്‍ണ വൈദ്യൂതീകരണത്തിന് നല്‍കിയത്. ബാക്കി തുക കോര്‍പ്പറേഷന്റെയും കെഎസ്ഇബിയും തനത് ഫണ്ടില്‍  നിന്നും കണ്ടെത്തി. രണ്ട് അംഗന്‍വാടികള്‍ക്കും പദ്ധതിയുടെ ഭാഗമായി വൈദ്യൂതി നല്‍കി.  കെഎസ്ഇബി ലിമിറ്റഡിന് 7,45,000 രൂപയും കോര്‍പ്പറേഷന്‍ വൈദ്യൂതി വിഭാഗത്തിന് 76,421 രൂപയും ചെലവായി. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, പ്രതിപക്ഷനേതാവ് എം കെ മുകുന്ദന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
മണലൂര്‍ നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യൂതി പ്രഖ്യാപനം മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഇഎംഎസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. മുരളി പെരുനെല്ലി  എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ മുഖ്യാതിഥിയായി.
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യൂതികരണ പ്രഖ്യാപനം ഗുരുവായൂര്‍ രുഗ്മിണി ഓഡിറ്റോറിയത്തില്‍ നടന്നു. കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ അധ്യക്ഷനായി. ഗുരുവായൂര്‍ ചാവക്കാട് നഗരസഭയും 6 പഞ്ചായത്തുകളും ഉള്‍പ്പെട്ട മണ്ഡലത്തില്‍ 10.1 കിലോമീറ്റര്‍ എല്‍ ടി ലൈന്‍ വലിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശാന്തകുമാരി, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്‍ കെ അക്ബര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുന്നംകുളം ഇലക്ട്രിക്കല്‍ ഡിവിഷന്‍  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടിപി സൗദാമിനി നന്ദി പറഞ്ഞു. മൂന്ന് പരിപാടികളിലും കെഎസ്ഇബി വൈദ്യൂതി വിതരണ വിഭാഗം മദ്ധ്യമേഖല ചീഫ് എഞ്ചിനീയര്‍  സി വി നന്ദന്‍ സ്വാഗതം പറഞ്ഞു. തൃശൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സിആര്‍തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day