|    Jul 17 Tue, 2018 11:16 am
FLASH NEWS

തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ടാറിങ് തുടങ്ങി; ഗതാഗതത്തിന് നിയന്ത്രണം

Published : 13th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഇന്നലെ ടാറിംഗ് ആരംഭിച്ചതിനെത്തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ടാറിങ്ങ് നടത്തുന്നതിന്റെ ഭാഗമായി രണ്ടാഴ്ചക്കാലത്തേക്കാണ് ഗതാഗത നിയന്ത്രണം ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയപാതയില്‍ പൂര്‍ണ്ണമായും തകര്‍ന്ന് ശോച്യാവസ്ഥിയലായ വഴക്കുമ്പാറ മുതല്‍ കൊമ്പഴ വരെയുള്ള രണ്ടേകാല്‍ കിലോമീറ്റര്‍ ദൂരമുള്ള റോഡാണ് ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും ടാറിങ്ങ് നടത്തുന്നത്. പത്ത് ചക്രത്തില്‍ കൂടുതലുള്ള ചരക്ക് ലോറികള്‍ക്ക് ദേശീയപാതയില്‍ പകല്‍ സമയങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന വലിയ ചരക്ക് ലോറികള്‍ വാളയാറിലും എറണാകുളം ഭാഗത്ത് നിന്ന് വരുന്ന ചരക്ക് ലോറികള്‍ മണ്ണുത്തി, പാലിയേക്കര എന്നിവിടങ്ങളിലും നിര്‍ത്തിയിടണമെന്നാണ് പോലിസ് നിര്‍ദ്ദേശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss