|    Oct 15 Mon, 2018 8:44 pm
FLASH NEWS

തൃശൂര്‍-പാലക്കാട് ആറുവരിപ്പാത നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ നടപടിയായി

Published : 7th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍-പാലക്കാട് ആറുവരിപ്പാത നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സ്തംഭനാവസഥ മൂലം ദേശീയപാതയിലെ അറ്റകുറ്റപ്പണി തടസപെട്ടതുമായി ബന്ധപ്പെട്ട് അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ രാജന്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തയച്ചു. ശോചനീയവസ്ഥയിലായ ദേശീയപാതയില്‍ ഉടന്‍ ടാറിങ്ങ് നടത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാര്‍ കമ്പനിയും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടാന്‍ എംഎല്‍എ ജില്ലാ കലക്ടറോട് ആവശ്യപെട്ടു. അതേസമയം പണിമുടക്കിയ തൊഴിലാളികളുമായും കരാര്‍ കമ്പനിയുമായും ചര്‍ച്ച നടത്താന്‍ ജില്ലാ ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഓണാവധിക്ക് ശേഷം തുടര്‍ നടപടികള്‍ എടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കെഎംസി കമ്പനിയാണ് ആറുവരിപ്പാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. കമ്പനിയുടെ കീഴിലുള്ള നൂറ്റിയമ്പതോളം തൊഴിലാളികള്‍ കഴിഞ്ഞ നാല് മാസത്തെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പതിനാല് ദിവസമായി സമരം നടത്തുകയാണ്. തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് കുതിരാനിലെ തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. അതേസമയം ദേശീയപാതയില്‍ അടിന്തിര ടാറിങ്ങ് നടത്തണമെന്നാവശ്യപ്പെട്ട് വാണിയമ്പാറ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരുമ്പ് പാലത്തിനടുത്തു നടത്തുന്ന റിലേ നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss