|    Jan 19 Thu, 2017 8:24 pm
FLASH NEWS

തൃശൂര്‍ നഗരത്തിലെ രണ്ടാംഘട്ട ഗതാഗത പരിഷ്‌കാരം ഉടന്‍ ആരംഭിക്കും

Published : 20th August 2016 | Posted By: SMR

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ രണ്ടാം ഘട്ട ഗതാഗതപരിഷ്‌കാരം ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി കോര്‍പറേഷന്റെ ട്രാഫിക് ഉപദേശ സമിതി ഇന്ന് നഗരത്തില്‍ പരിശോധന നടത്തും. നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകിക്കുന്നതിന് ട്രാഫിക് ഉപദേശക സമിതി ഇന്ന് നഗരത്തില്‍ പരിശോധന നടത്തുന്നുത്.
കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ജൂലൈ 20ന് നഗരത്തെ ആറ് മണിക്കൂറോളം കുരുക്കിലാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വാഹനഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി പോലിസ് സ്ഥിരം സംവിധാനം ആലോചിച്ചിരുന്നത്.
ഇതേ തുടര്‍ന്ന് കോര്‍പറേഷനെ പോലിസ് സമീപിക്കുകയും ചെയ്തിരുന്നു. നാല് വര്‍ഷം മുമ്പ് സ്വരാജ് റൗണ്ടിലെ വലതു വശത്തെ പാര്‍ക്കിങ് സംവിധാനം ഇടതുവശത്തേക്ക് മാറ്റി സ്വരാജ് റൗണ്ടില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഗതാഗത കുരുക്കിന് ഗതാഗതപരിഷ്‌കാരം കണ്ടെത്തിയ നടപടിയുടെ തുടര്‍ച്ചയായാണ് തൃശൂര്‍ നഗരത്തിലെ വാഹനഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ട മറ്റു നടപടികള്‍ ആലോചിക്കുന്നത്.
കോര്‍പറേഷന്റെ നേതൃത്വത്തില്‍ പോലിസ്, മോട്ടോര്‍വാഹനവകുപ്പ്, സ്വകാര്യബസ് ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍, ഓട്ടോടാക്‌സി തൊഴിലാളി യൂണിയന്‍, വ്യാപാരികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കും. ഇതിന്റെ ആദ്യ പടിയായാണ് ട്രാഫിക് ഉപദശക സമിതി നഗരത്തില്‍ പരിശോധന നടത്തുന്നത്. കോഴിക്കോട്, കണ്ണൂര്‍ ദീര്‍ഘദൂര റൂട്ടുകളില്‍ ഓടുന്ന സ്വകാര്യബസുകള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം വന്നേക്കും.
കോഴിക്കോട്, കണ്ണൂര്‍ ദീര്‍ഘദൂര റൂട്ടുകളില്‍ ഓടുന്ന സ്വകാര്യബസുകള്‍ക്ക് ശക്തന്‍ സ്റ്റാന്റില്‍ അനുവദിച്ചിട്ടുള്ള പാര്‍ക്കിങിന് പകരമായി വടക്കേ സ്റ്റാന്റില്‍ പാര്‍ക്കിങിനായി അനുവദിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.
ഒല്ലൂര്‍ വരന്തരപ്പിള്ളി പുതുക്കാട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ക്ക് ശക്തന്‍ സ്റ്റാന്റില്‍ പാര്‍ക്കിങ് അനുവദിക്കും. ഈ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം  െകാണ്ടുവരാനും ആലോചിക്കുന്നുണ്ട്. പാതിവഴിയില്‍ നിന്നു പോയ കെഎസ്ആര്‍ടിസിയുടെ സിറ്റി ബസ് സര്‍വ്വീസ് പുനരാരംഭിക്കാനുമാണ് പദ്ധതിയിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക