|    Aug 14 Tue, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

തൃശൂര്‍ ജില്ലയില്‍ പാചക വാതക വിതരണം അദാനി ഗ്രൂപ്പിന്‌

Published : 8th August 2018 | Posted By: kasim kzm

കെ സനൂപ്

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പൈപ്പ്‌ലൈന്‍ വഴിയുള്ള പാചകവാതക വിതരണം ഐഒസി അദാനി ഗ്രൂപ്പിന്.
വീടുകളിലേക്ക് പൈപ്പ്‌ലൈന്‍ വഴി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ ജില്ലയിലെ ടെന്‍ഡര്‍ നേടിയാണ് ഐഒസി ഗ്രൂപ്പ് തൃശൂരിലേക്കെത്തുന്നത്. റോഡുകള്‍ കുഴിച്ചാണ് ഗ്യാസ് വിതരണത്തിനുള്ള പൈപ്പ്‌ലൈനുകള്‍ അദാനി ഗ്രൂപ്പ് സ്ഥാപിക്കുക. ജില്ലയില്‍ 32 വില്ലേജുകളിലായി 71 കിലോമീറ്ററാണ് ഗെയിലിന്റെ പൈപ്പ്‌ലൈന്‍ കടന്നുപോവുന്നത്. ഇതില്‍ വാല്‍വ് സ്‌റ്റേഷനുകളുള്ളത് പുത്തന്‍വേലിക്കര, പൂമംഗലം, കാറളം, അന്നകര, ചൊവ്വന്നൂര്‍ എന്നിവിടങ്ങളിലാണ്.
ഈ കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യേക പൈപ്പ്‌ലൈന്‍ വഴിയാണ് അദാനി ഗ്രൂപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രകൃതിവാതകം എത്തിക്കുക. വാഹനങ്ങള്‍ക്ക് വാതക ഇന്ധനം നിറയ്ക്കാനുള്ള സിഎന്‍ജി പമ്പുകളും അവര്‍ സ്ഥാപിക്കും. കൊച്ചി നഗരത്തില്‍ പൈപ്പ്‌ലൈന്‍ വഴി പാചക വിതരണം നടത്തുന്നതും ഐഒസി അദാനി ഗ്രൂപ്പാണ്. അവിടെയും റോഡ് വെട്ടിപ്പൊളിച്ചാണ് പൈപ്പ്‌ലൈനുകളിലൂടെ അവര്‍ ഗ്യാസ് വീടുകളിലേക്ക് എത്തിക്കുന്നത്.
കൊച്ചിയില്‍ സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡുകള്‍ പൊളിച്ച അദാനി ഗ്രൂപ്പ് മുഴുവന്‍ തുകയും കെട്ടിവച്ചില്ല. ഫലത്തില്‍ റോഡ് നന്നാക്കാന്‍ കൊച്ചി കോര്‍പറേഷന് 70 കോടി രൂപ നഷ്ടം സഹിക്കേണ്ടിവന്നു. തൃശൂര്‍ ജില്ലയിലും ഈ രീതി ആവര്‍ത്തിച്ചാല്‍ റോഡ് കുളമാവാന്‍ ഏറെ താമസമില്ലെന്നര്‍ഥം. കേരളത്തിലെ ഏഴു ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 86 മേഖലകളിലാണു പുതുതായി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. 174 ജില്ലകളാണു പരിധിയില്‍ വരുന്നത്. ഏഴു ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കുന്നതോടെ 63 ശതമാനം ജനങ്ങള്‍ക്കും സിറ്റി ഗ്യാസ് ലഭിക്കാന്‍ വഴിയൊരുങ്ങും. മുഖ്യമന്ത്രി പദ്ധതി നേരിട്ടു വിലയിരുത്തുകയും ചീഫ് സെക്രട്ടറിയെ നോഡല്‍ ഓഫിസറായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss