|    Jul 22 Sat, 2017 10:34 am
FLASH NEWS
Home   >  Kerala   >  

തൃശൂര്‍ കോര്‍പ്പറേഷനില്‍ അജിതാജയരാജന്‍ മേയര്‍

Published : 18th November 2015 | Posted By: TK

ldf-meyors


തൃശൂര്‍:  കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണായി സിപിഎമ്മിലെ അജിതാ ജയരാജ് 26 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ മകളുമായ സി.ബി ഗീതയെയാണ് പരാജയപ്പെടുത്തിയത്. ഇരിങ്ങാലക്കുട നഗരസഭയില്‍ എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ നിമി ഷിജ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.
ഗുരുവായൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് വിമത പി.കെ ശാന്തകുമാരി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ചെയര്‍മാനായി സി.പിഎമ്മിലെ സി.പി വിബിന്‍ചന്ദ്രന്‍ വിജയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക