|    Jul 16 Mon, 2018 10:16 pm
FLASH NEWS

തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തോട് ചേര്‍ന്നുള്ള ഹോക്കി മൈതാനം അനാഥാവസ്ഥയില്‍

Published : 13th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തോട് ചേര്‍ന്നുള്ള ഹോക്കി മൈതാനം അനാഥാവസ്ഥയില്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറിയതോടെ ഈ കളി സ്ഥലം നാമാവശേഷമാവുകയാണ്. കായികരംഗത്തോട് അധികൃതരുടെ സമീപനത്തിന്റെ യഥാര്‍ഥമുഖം കാണണമെങ്കില്‍ ഈ ഗ്രൗണ്ടിലെ നിലവിലെ സ്ഥിതി ഒന്നു കണ്ടാല്‍ മതി. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു മുന്നിലെ ഈ ഗ്രൗണ്ട് പണ്ട് ഹോക്കി മൈതാനമായിരുന്നു. ഈ ഗ്രൗണ്ടില്‍ രാവിലെയും വൈകീട്ടും ഹോക്കിയും ഫുട്‌ബോളും ക്രിക്കറ്റും കബഡിയും ഖോഖോയും പരിശീലിക്കാന്‍ കായികതാരങ്ങള്‍ എത്തിയിരുന്നു. സമീപപ്രദേശങ്ങളിലെ സ്‌കൂളുകളിലേയും കലാലയങ്ങളിലേയും കായികതാരങ്ങള്‍ പരിശീലനം നടത്താനായി എത്താറുള്ളതും ഇവിടെയായിരുന്നു. ഐ എം വിജയനും ജോപോള്‍ അഞ്ചേരിയുമടക്കമുള്ള കായികതാരങ്ങള്‍ രാവിലെ ഫുട്‌ബോള്‍ പ്രാക്ടീസ് നടത്തിയിരുന്ന ഇവിടം ചെളിക്കുളമായിട്ട്ഏറെനാളായി. അടുത്ത കാലത്തായി സ്‌കൂള്‍ വാഹനങ്ങള്‍ ഇവിടെ പാര്‍ക്കിംഗ് ഗ്രൗണ്ടാക്കിയതോടെ ഈ കളിസ്ഥലം പൂര്‍ണമായും നാമാവേശഷമാവുകയായിരുന്നു. തൊട്ടടുത്തുള്ള െ്രെഡവിംഗ് സ്‌കൂളുകാരുടെ െ്രെഡവിംഗ് പരിശീലനവും ഈ മൈതാനത്താണ്. കായികമേഖലയില്‍ ജില്ലയുടെ ആധിപത്യത്തിന് തിരിച്ചടി നേരിടുമ്പോള്‍ അധികൃതരുടെ തലതിരിഞ്ഞ കായിക നയത്തിന്റെ ദൃഷ്ടാന്തമായി മാറുകയാണീ മൈതാനം. ദേശീയ ഗെയിംസിനായി ഇന്‍ഡോര്‍ സ്‌റ്റേഡിയവും കോര്‍പ്പറേഷന്‍ മൈതാനവും നവീകരിച്ചപ്പോള്‍ പഴയ മൈതാനത്തെ അധികാരികള്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. അടുത്തിടെ ഹോക്കി മൈതാനമെന്ന ബോര്‍ഡും ഇവിടെ നിന്ന് അപ്രത്യക്ഷമായി. പോലിസ് പറഞ്ഞിട്ടാണ് സ്‌കൂള്‍ വാഹനങ്ങള്‍ ഇവിടെ പാര്‍ക്കു ചെയ്യുന്നതെന്നാണ് െ്രെഡവര്‍മാരുടെ പക്ഷം. കോര്‍പ്പറേഷന്‍ ഗ്രൗണ്ട് മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്നതിനാല്‍ കായികതാരങ്ങള്‍ക്ക് ഏറെ ആശ്രയമായ മൈതാനമാണ് കോര്‍പ്പറേഷന്റെ അനാസ്ഥമൂലം നഷ്ടമാകുന്നത്. ദേശീയ ഗെയിംസിനു ശേഷം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് സജ്ജമാക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി മാറിക്കഴിഞ്ഞു. ലിജോ ഡേവീസ് തോട്ടാന്‍, രാമചന്ദ്രന്‍ അടക്കമുള്ള ഒളിമ്പ്യന്‍മാര്‍ക്ക് ജന്മം നല്‍കിയ ട്രാക്കിലൂടെ വെള്ളക്കെട്ട് മൂലം നടക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. സ്‌റ്റേഡിയത്തില്‍ സജ്ജമാക്കിയ കെട്ടിടത്തിലെ മുറികള്‍ വ്യാപാരാവശ്യത്തിനായി തുറന്നു നല്‍കണമെന്ന ആവശ്യം വര്‍ഷങ്ങളായിട്ടും നടപ്പായിട്ടില്ല. ഇപ്രകാരം കോര്‍പ്പറേഷന്‍ പാഴാക്കി കളയുന്ന ലക്ഷങ്ങള്‍ മതിയാകും ട്രാക്കും ഹോക്കി ഗ്രൗണ്ടും പുനരുദ്ധരിക്കാനും സംരക്ഷിക്കാനും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss