|    Dec 19 Wed, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ സ്ഥാനമൊഴിഞ്ഞു

Published : 18th November 2018 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ സ്ഥാനമൊഴിഞ്ഞു. തിരഞ്ഞെടുപ്പുകാലത്തെ എല്‍ഡിഎഫിലെ ധാരണ പ്രകാരമാണിത്. അടുത്ത ഒരു വര്‍ഷം സിപിഐക്കാവും മേയര്‍ സ്ഥാനം. ഇതോടെ വരുന്ന ഒരു വര്‍ഷം കോര്‍പറേഷന്റെ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ സിപിഐ പ്രതിനിധികളെത്തും. അവസാന ഒരു വര്‍ഷം മേയര്‍ പദവി വീണ്ടും സിപിഎമ്മിലേക്ക് തിരിച്ചെത്തും. നാളെയാണ് ധാരണ പ്രകാരം കാലാവധി കഴിയുകയെങ്കിലും ഒരു ദിവസം മുമ്പാണ് അജിത രാജിവച്ചത്. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിനു ശേഷം മേയര്‍, കോര്‍പറേഷന്‍ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.
അപ്രതീക്ഷിതമായി കൈവന്ന മേയര്‍ പദവിയിലൂടെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് അജിത ജയരാജന്റെ പടിയിറക്കം.
പതിറ്റാണ്ടുകള്‍ നീണ്ട ആതുരസേവന ജീവിതത്തില്‍ നിന്നു തികച്ചും യാദൃച്ഛികമായാണ് അജിത ജയരാജന്‍ രാഷ്ട്രീയരംഗത്തേക്കെത്തുന്നത്. യാതൊരുവിധ മുന്‍പരിചയവുമില്ലാതെ രാഷ്ട്രീയ പ്രവേശനം നടത്തിയ അവര്‍ നേടിയതത്രയും സ്വപ്‌നസമാനമായ നേട്ടങ്ങളാണ്.
തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ വിജയം കുറിച്ചെത്തിയപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി തൃശൂര്‍ കോര്‍പറേഷന്റെ രണ്ടാമത് വനിതാ മേയറായും നിയമിതയായി. പദവിയില്‍ നിന്ന് പടിയിറങ്ങുന്ന ഈ വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ മേയറെന്ന നിലയില്‍ താന്‍ ചെയ്ത കാര്യങ്ങളൊന്നും ചെറുതല്ലെന്ന് അജിത ജയരാജന്‍ പറയുന്നു. വനിതയെന്ന നിലയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ് അടക്കമുള്ള പദ്ധതികള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് നേട്ടമായും കാണുന്നു. മേയര്‍ സ്ഥാനത്തുനിന്നു മാറിയാലും താന്‍ മുന്നോട്ടുവച്ച പല വികസന പ്രവര്‍ത്തനങ്ങളും ഭരണത്തുടര്‍ച്ചയിലൂടെ പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss