|    Nov 17 Sat, 2018 4:42 pm
FLASH NEWS

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കുത്തിയിരിപ്പുസമരം നടത്തി

Published : 28th August 2018 | Posted By: kasim kzm

തൃശൂര്‍: ശ്രീ കേരളവര്‍മ്മ കോളജ് കളക്ഷന്‍ സെന്ററില്‍ നിന്നും കോര്‍പ്പറേഷന്റെ മറ്റു ക്യാംപുകളില്‍ നിന്നും കോര്‍പ്പറേഷന്‍ അധികാര തര്‍ക്കം ഉണ്ടാക്കി പിടിച്ചെടുത്തതും കൊണ്ടുവന്നതുമായ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും വൃത്തിഹീനമായ സാഹചര്യത്തില്‍ ചോര്‍ന്നൊലിക്കുന്ന കോര്‍പ്പറേഷന്‍ വാടകക്കു കൊടുക്കാതെ പൂട്ടിയിട്ടിരുന്ന കമ്മ്യൂണിറ്റി ഹാളില്‍ കൂട്ടിയിട്ടിരിക്കുന്നതില്‍ പ്രതിഷേധിച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ എ പ്രസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കുത്തിയിരുപ്പു സമരം നടത്തി.
ജില്ലാ കളക്ടറെയും കോര്‍പ്പറേഷന്‍ മേയറെയും സെക്രട്ടറിയെയും വിഷയത്തിന്റെ ഗൗരവവും സാഹചര്യങ്ങളും ബോധ്യപെടുത്തിയിരുന്നു. സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ ഹാളില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതും പുറത്തുപോയില്ലെങ്കില്‍ ഹാളില്‍ പൂട്ടിയിടും എന്ന് പറഞ്ഞ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയത് വാക്കുതര്‍ക്കത്തിനിടയാക്കി. സംഭവം അറിഞ്ഞു എത്തിയ വെസ്റ്റ് പോലിസ് സമരക്കാരുടെ നിലപാടിനെ പിന്തുണച്ചു. ഇവിടം വൃത്തിഹീനമാണന്നും ഇങ്ങനെ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കിലെന്നും അടിയന്തിരമായി വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഹാള്‍ വൃത്തിയാക്കി ബ്ലീച്ചിംഗ് പൗഡറും മറ്റും പോലിസ് സാനിധ്യത്തില്‍ മാറ്റി. അടിയന്തരമായി വസ്തുക്കള്‍ മാറ്റുമെന്നു പോലിസ് ഉറപ്പു തന്നതിന്റെ അടിസ്ഥാനത്തില്‍ കുത്തിയിരുപ്പു സമരം നിര്‍ത്തി.
സമരത്തിന് ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി രവി ജോസ് താണിക്കല്‍, കെ.രാമനാഥന്‍, സി.ബിനോജ്, കെ.സുരേഷ്, ഷാജുചേലാട്ട്, ടി. എന്‍. രാജീവ്, സുമേഷ്.കെ, അജീഷ് ആനന്ദന്‍, കെ.മണികണ്ഠന്‍ നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss