|    Oct 20 Fri, 2017 11:42 pm
FLASH NEWS
Home   >  Kerala   >  

തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Published : 23rd May 2016 | Posted By: swapna en

cpm-bjp

തൃശൂര്‍: തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. തൃശൂര്‍ ചേറ്റുവയിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ ചേറ്റുവ ഏങ്ങണ്ടിയൂര്‍ സ്വദേശി നാസറിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നാസറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ പോലിസ് അറസ്റ്റു ചെയ്തു.

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിത്.  തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കയ്പമംഗലത്ത് ബിജെപി പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. ആഹ്ലാദ പ്രകടനത്തിനിടെ ടിപ്പറില്‍ എത്തിയ സംഘം ഇഷ്ടിക ഉപയോഗിച്ച് പ്രമോദിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക