|    Oct 24 Wed, 2018 9:58 am
FLASH NEWS
Home   >  Kerala   >  

തൃശൂരില്‍ മണ്ണിടിച്ചിലില്‍ 14 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published : 16th August 2018 | Posted By: afsal ph


തൃശൂര്‍: വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയില്‍ മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചു. മൂന്നു പേരെ മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനിയും ഏഴു പേരെ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്. നേരത്തെ, കാണാതായ രണ്ടുപേര്‍ മണ്ണിനടിയില്‍നിന്നു ഫോണില്‍ സന്ദേശം നല്‍കിയിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിടിച്ചിലില്‍പെട്ട് ഒലിച്ചുപോയ നാലു വീടുകളിലുള്ളവരെയാണു കാണാതായത്.
രണ്ടു വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. പത്തോളം മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ശ്രമിച്ചിട്ടും ഇതുവരെ മണ്ണു നീക്കാനായിട്ടില്ല. വീടിന്റെ മേല്‍ക്കൂര മാത്രമാണ് പുറത്ത് കാണുന്നത്.എരുമപ്പെട്ടിക്കടുത്തു മണ്ണിടിഞ്ഞു കാണാതായ മൂന്നുപേര്‍ക്കായും തിരച്ചില്‍ നടക്കുകയാണ്.
ആതിരപ്പിള്ളിക്കടുത്തു വെട്ടികുഴിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. പണ്ടാറന്‍പാറ രവീന്ദ്രന്റെ ഭാര്യ ലീല (62)യാണു മരിച്ചത്. പൂമലയില്‍ വീടു തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. പൂമല മൂര്‍ക്കനാട്ടില്‍ അജി (28), ഷിജോ (31) എന്നിവരാണ് മരിച്ചത്. കുറ്റൂരില്‍ റെയില്‍വേ ഗേറ്റിനു സമീപം വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.

മാളയിലെ അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടു. രണ്ടിടത്തും ഹെലികോപ്റ്ററുകള്‍ എത്തിച്ചു നാട്ടുകാരെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങി. കൊടുങ്ങല്ലൂര്‍ ഭാഗത്തുമാത്രം 5000 പേര്‍ ക്യാംപുകളിലെത്തി. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശ നല്‍കി. തൃശൂര്‍ കണ്‍ട്രോള്‍ റൂം: 0487 2362424

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss