|    Jan 24 Tue, 2017 2:51 pm
FLASH NEWS

തൃശൂരിലേത് രാജ്യത്തെ ഏറ്റവും വലിയ മൃഗശാലയാക്കും: മന്ത്രി

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയാക്കി തൃശൂര്‍ മൃഗശാലയെ ഉയര്‍ത്തുമെന്ന് വനം-മ്യൂസിയം-മൃഗശാലാ മന്ത്രി കെ രാജു. വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം-മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലമായി നടന്നുവന്ന പരിപാടികളുടെ സംസ്ഥാനതല സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ 36 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല 365 ഏക്കറാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നിടത്തുനിന്നു മാറ്റി കാടിന്റെ പ്രതീതിയിലാവും പുതിയ മൃഗശാല വരുന്നത്. മെട്രോ മോഡല്‍ ട്രെയിനിലൂടെ ചുറ്റിയടിച്ചാവും കാടിനുള്ളിലൂടെയുള്ള യാത്രയെന്നും മന്ത്രി പറഞ്ഞു. 150 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 15 കോടി രൂപ ഈ വര്‍ഷം അനുവദിച്ചുകഴിഞ്ഞതായും ഒരു വര്‍ഷത്തിനുള്ളില്‍ ഇതു പ്രാവര്‍ത്തികമാവുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം തിരുവനന്തപുരം മൃഗശാല കൂടുതല്‍ ശക്തിപ്പെടുത്തും.
രാജ്യത്തെ വിവിധ മൃഗശാലകളില്‍നിന്നു കൂടുതല്‍ മൃഗങ്ങളെ ഇവിടേക്ക് എത്തിക്കും. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കാര്യത്തില്‍ ഇന്ന് മുതിര്‍ന്നവരേക്കാള്‍ അവബോധം കുട്ടികള്‍ക്കാണ്. നാളേക്ക് കരുതിവയ്ക്കാതെ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് മുതിര്‍ന്നവരെന്നും മന്ത്രി കുറ്റപ്പെടുത്തി. വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ മല്‍സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മ്യൂസിയം-മൃഗശാല ഡയറക്ടര്‍ കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക