|    Sep 25 Tue, 2018 10:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൃപ്പൂണിത്തുറ യോഗാ സെന്ററിനെതിരേ കര്‍ശന നടപടി എടുക്കണം: ശൈലജ ടീച്ചര്‍

Published : 7th October 2017 | Posted By: fsq

 

തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗാ സെന്ററിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരവസ്ഥയില്‍ യോഗാ സെന്ററിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ, സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കേരളത്തിലെ സ്ത്രീകളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും കോട്ടംതട്ടുന്നതാണ് ഇത്തരം സംഭവങ്ങള്‍. നീചപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കെതിരേയോ, സ്ഥാപനങ്ങള്‍ക്കെതിരേയോ കര്‍ശന നടപടി കൈക്കൊള്ളേണ്ടതാണ്. സ്ത്രീ സുരക്ഷ, ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റവും ഫലപ്രദമായി നടത്തിവരുന്ന നമ്മുടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ തുടരെ ആവര്‍ത്തിക്കുന്നത് കേരളത്തിനു തന്നെ അപമാനകരമാണ്. യോഗാ സെന്ററിലെ അന്തേവാസികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിനായി ശാസ്ത്രീയ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss