|    Jun 22 Fri, 2018 8:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൃപ്പൂണിത്തുറ മോഷണം:പ്രതികളെ കുറിച്ച് സൂചന

Published : 18th December 2017 | Posted By: kasim kzm

കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. അന്വേഷണസംഘം രണ്ടായി തിരിച്ച് മുംബൈയിലേക്കും അസമിലേക്കും യാത്രതിരിച്ചു. സംഘത്തിന്റെ കൂടുതല്‍ സി സിടിവി ദൃശ്യങ്ങള്‍ പോല ിസി ന് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം പ്രതികളെ കണ്ടെത്താന്‍ അന്യസംസ്ഥാനത്തേക്ക് തിരിച്ചത്.കവര്‍ച്ച നടന്ന രാത്രിയില്‍ തൃപ്പൂണിത്തുറയിലെ സിനിമ തിയേറ്ററില്‍ 11 അംഗസംഘം സിനിമ കാണാന്‍ എത്തിയതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്. ഇതരസംസ്ഥാനക്കാരാണു കൊള്ളസംഘത്തിലുള്ളതെന്ന നിഗമനത്തിലാണു നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് തൃപ്പൂണിത്തുറ എരൂരില്‍ വീട്ടുകാരെ കെട്ടിയിട്ട് ആക്രമിച്ച ശേഷം 50 പവന്‍ കവര്‍ന്നത്. 10ലേറെ പേര്‍ സംഘത്തിലുണ്ടെന്നാണു പോലിസിന് വീട്ടുകാരില്‍ നിന്നു ലഭിച്ച വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ 11 അംഗ സംഘത്തിന്റെ ദൃശ്യങ്ങള്‍ പോലിസിനു ലഭിച്ചത്. ദൃശ്യങ്ങളില്‍ സംഘത്തിന്റെ മുഖം വ്യക്തമല്ല. ഒമ്പതു മണിയോടെ തിയേറ്ററിനു പുറത്തു നിന്നുള്ള ദൃശ്യങ്ങളും 10 മണിയോടെ തിയേറ്ററിനു പുറത്ത് ഇവര്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss