|    Oct 24 Wed, 2018 6:42 am
FLASH NEWS
Home   >  Kerala   >  

തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

Published : 16th December 2017 | Posted By: mi.ptk

കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച.  ഹില്‍പാലസിനടുത്ത് അനന്തകുമാര്‍ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. 50പവന്‍ സ്വര്‍ണം ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കവര്‍ന്നതായാണ് വിവരം.ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ ആയിരുന്നു മോഷണം നടന്നത്. പത്തംഗ സംഘം വീട്ടുകാരെ കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു.


അനന്തകുമാറും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ താമസം. വീട്ടിനുള്ളില്‍ കയറിയ സംഘം ആദ്യം ഗൃഹനാഥനെ കെട്ടിയിട്ടു. തുടര്‍ന്ന് മറ്റുള്ളവരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഇവര്‍ ഗൃഹനാഥനെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഗൃഹനാഥന്‍ തൃപ്പൂണിത്തുറ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്തില്‍ ലിസി ജംഗ്ഷനിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അഞ്ച് പവനോളം സ്വര്‍ണമാണ് ഇവിടെ നിന്നും കവര്‍ന്നത്. മുഖംമൂടിധാരികളായ എട്ടോളം വരുന്ന സംഘമാണ് ആക്രമിച്ചത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss