|    Jul 21 Fri, 2017 4:32 am
FLASH NEWS

തൃപ്പൂണിത്തുറയില്‍ ഗതാഗത തടസ്സം മൂലം ജനം വലഞ്ഞു

Published : 14th December 2015 | Posted By: SMR

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോല്‍സവത്തിന്റെ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ച പോലിസുകാരെ പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കായിട്ടാണ് പിന്‍വലിച്ചത്.
വൃശ്ചികോല്‍സവത്തില്‍ ലഭിച്ച ഒരു ഞായറാഴ്ചയായിരുന്ന ഇന്നലെ രാവിലെ തന്നെ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് ഉണ്ടായത്. ഉല്‍സവം ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് രാവിലെ തന്നെ ഇത്രയും തിരക്കനുഭവപ്പെട്ടത്. ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.
ഉല്‍സവത്തിനു വന്ന വാഹനങ്ങള്‍ ഭൂരിഭാഗവും ഉല്‍സവത്തിന്റെ ഭാഗമായി നോ പാര്‍ക്കിങ് ഏരിയയായി തിരിച്ചിട്ടുള്ള ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്താണ് ക്ഷേത്രങ്ങളിലേക്ക് പോയത്. ഇതോടെ മറ്റ് വാഹനങ്ങള്‍ക്ക് പോവാന്‍ കഴിയാതെ ഗതാഗത തടസ്സം ഉണ്ടാവുകയും വാക്കേറ്റത്തിലേക്കുവരെ കാര്യങ്ങള്‍ ചെന്നെത്തി. കുറെ നേരങ്ങള്‍ക്ക് ശേഷമാണ് ഗതാഗതക്കുരുക്കിന് പരിഹാരമായത്. വിനോദ സഞ്ചാരികള്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങി നടക്കേണ്ട അവസ്ഥയുമുണ്ടായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക