|    Jul 21 Sat, 2018 9:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ സര്‍ക്കാര്‍ നടപടി വേണം : ഹമീദ് വാണിയമ്പലം

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: എറണാകുളം തൃപ്പൂണിത്തുറ ആര്‍ഷ വിദ്യാകേന്ദ്രത്തില്‍ പീഡനത്തിനിരയായ യുവതിയുടെ പരാതി ആസ്പദമാക്കി ഈ സ്ഥാപനത്തിനെതിരേ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സ്ഥാപനമേധാവി മനോജിനെ അറസ്റ്റ് ചെയ്യണം. സംഘപരിവാരത്തിന് എന്തു പ്രാകൃതമായ കുറ്റകൃത്യങ്ങളും ചെയ്യാന്‍ പൂര്‍ണസ്വാതന്ത്ര്യമാണ് കേരളത്തില്‍ എന്നത് അപമാനകരമാണ്. ഇടതു സര്‍ക്കാര്‍ സംഘപരിവാരത്തിനു വിടുപണി ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss