|    Jul 21 Sat, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ നടപടി വേണം: വിമന്‍ ഇന്ത്യ

Published : 26th September 2017 | Posted By: fsq

 

കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ അടിയന്തരമായി പോലിസ് നടപടി സ്വീകരിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്് കെ കെ റൈഹാനത്ത് ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലൈംഗിക പീഡനം പോലും നേരിട്ട 65ഓളം സ്ത്രീകള്‍ ഇവിടെ കഴിയുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം. ഇത് നേരിട്ടനുഭവിച്ച സ്ത്രീ  പരാതിപ്പെട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും സ്ഥാപനം റെയ്ഡ് ചെയ്ത് ഇരകളെ രക്ഷപ്പെടുത്താനുള്ള ബാധ്യത പോലിസ് നിര്‍വഹിക്കാത്തത് അദ്ഭുതാവഹമാണ്. ഹൈക്കോടതി അഭിഭാഷകനുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പീഡനം നടക്കുന്നത്. നിയമം നടപ്പാക്കേണ്ടവര്‍ അതിനു തയ്യാറായില്ലെങ്കില്‍ ശക്തമായ സമരത്തിന് സ്ത്രീകള്‍ നിര്‍ബന്ധിതരാവുമെന്നും റൈഹാനത്ത് ടീച്ചര്‍ മുന്നറിയിപ്പു നല്‍കി. ജില്ലാ പ്രസിഡന്റ്് ഇര്‍ഷാന ഷനോജ്, വൈസ് പ്രസിഡന്റ്് ബാബിയ ടീച്ചര്‍, ജനറല്‍ സെക്രട്ടറി സുനിതാ നാസര്‍  സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss