|    Oct 20 Fri, 2017 1:42 am
Home   >  Todays Paper  >  page 7  >  

തൃപ്തി ദേശായിയെ ആക്രമിച്ചു

Published : 28th May 2016 | Posted By: SMR

പൂനെ: ഭൂമാതാ ബ്രിഗേഡ് നേത്രി തൃപ്തി ദേശായിയെ ജനക്കൂട്ടം ആക്രമിച്ചു. നാസിക്കില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ദേശായ് കഴിഞ്ഞ ദിവസം നാസിക്കിലെ കവിലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍, ശ്രീകോവിലില്‍ പ്രവേശിക്കുകയുണ്ടായില്ല. വെള്ളിയാഴ്ച ശ്രീകോവിലില്‍ കടക്കാന്‍ ശ്രമിക്കുമെന്ന കാര്യം പോലിസില്‍ അറിയിക്കാന്‍ കാറില്‍ പോവുമ്പോഴാണ് അവര്‍ക്കു നേരെ അജ്ഞാതസംഘം ആക്രമണം നടത്തിയത്. വടികളും കല്ലുകളുമുപയോഗിച്ചായിരുന്നു കാര്‍ ആക്രമിച്ചതെന്ന് തൃപ്തി ദേശായി പറഞ്ഞു. ദേശായിക്കും മറ്റൊരു പ്രവര്‍ത്തകയ്ക്കും പരിക്കേറ്റിട്ടുണ്ട്.
യുവാക്കള്‍ തങ്ങളുടെ കാറിന് പിന്നാലെ ഓടിയെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക