|    Jul 28 Fri, 2017 4:34 am
FLASH NEWS

തൃത്താല സബ്ജില്ല: എല്‍പിയിലെ ഒഴിവുകള്‍ പിഎസ്‌സി അറിഞ്ഞില്ലെന്ന് പരാതി

Published : 4th July 2016 | Posted By: SMR

സി കെ ശശി ചാത്തയില്‍

ആനക്കര: തൃത്താല സബ് ജില്ലയില്‍ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ പതിനൊന്ന് ഒഴിവുകളുണ്ടായിട്ടും പിഎസ്‌സി അറിഞ്ഞില്ലെന്ന് ആക്ഷേപം. തൃത്താലയിലെ അഞ്ച് സ്‌കൂളുകളിലായി 11 അധ്യാപക ഒഴിവുണ്ടായിട്ടും ഇതുവരെയും ഇവ പിഎസ്‌സിയെ യഥാസമയം അറിയിച്ചില്ലെന്ന് റാങ്ക് ഹോ ള്‍ഡേഴ്‌സ് പറയുന്നു. ആനക്കര ഡയറ്റ്‌ലാബ് സ്‌കൂളില്‍ അഞ്ചും ചാലിശ്ശേരി ജിഎല്‍പി സ്‌കൂളില്‍ രണ്ടും തിരുമിറ്റക്കോട് (2), കോതചിറ (1), അരിക്കാട് (1) ഒഴിവുകളാണ് ഉള്ളത്.
അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആക്കിയതിന്റെ അടിസ്ഥാനത്തില്‍ വന്ന ഒഴിവുകളാണിവയിലധികവും. വട്ടേനാട് സ്‌കൂളില്‍ രണ്ട് ഒഴിവിലേക്ക് അടുത്തിടെ നിയമനം നടന്നിരുന്നു. ബന്ധപ്പെട്ട സ്‌കൂളുകളില്‍ നിന്നും എഇഒ ഓഫിസില്‍ നിന്നും അറിയിപ്പ് മേലധികാരികള്‍ക്ക് അയച്ചതായി പറയുന്നു. എന്നാല്‍ പിഎസ്‌സിയുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ ഒഴിവുകളെകുറിച്ച് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കയാണ് ഇവര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക