|    Jan 21 Sat, 2017 4:21 pm
FLASH NEWS

തൃത്താല മേഖലയില്‍ മണല്‍ കടത്ത് വ്യാപകം

Published : 2nd February 2016 | Posted By: SMR

ആനക്കര : തൃത്താല മേഖലയി ല്‍ മണല്‍ കടത്ത് വ്യാപകമായി. മണല്‍ ക്ഷാമം നേരിട്ടതോടെയാണ് മണല്‍ കടത്ത് സംഘങ്ങള്‍ സജീവമായത്.
ദിനം പ്രതി നിരവധി ലോഡ് മണല്‍ രാ ത്രിയും പകലുമായി മലപ്പുറം ജി ല്ലയിലേക്ക് കടത്തി പോകുന്നുണ്ട്. പോലിസിന്റെയും റവന്യൂ വകുപ്പിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രം മണല്‍ മാഫിയ സംഘങ്ങളില്‍പ്പെട്ടവര്‍ കാവലുമുണ്ട്.
കാറ്റാടികടവ് മേഖലയില്‍ നിന്നാണ് മണല്‍ വ്യാപകമായി പോകുന്നത്. നിള നേരത്തെതന്നെ വറ്റിയിരിക്കുകയാണ്. പുഴ വറ്റി തുടങ്ങിയതിനാല്‍ മണല്‍ കടത്ത് വ്യാപകമായി തുടരുകയാണ്.
മണലിന് ആവശ്യക്കാര്‍ ഏറിയതോടെ ഇരട്ടി വിലക്കാണ് വില്‍പ്പന നടക്കുന്നത്.
പക ല്‍ സമയത്ത് പുഴയോരത്ത് ശേഖരിച്ചുവയ്ക്കുന്ന മണല്‍ ചാക്കിലാക്കിയാണ് ഗുഡ്‌സ് ഓട്ടോ അടക്കമുള്ളവാഹനത്തില്‍ കൊണ്ടുപോകുന്നത്. നേരത്തെ പോ ലിസും റവന്യൂ വകുപ്പും ഉണര്‍ ന്ന് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ മണല്‍ കടത്ത് നിലച്ചിരുന്നു.
മണ ല്‍ കടത്ത് പിടികൂടിയാല്‍ മോഷണകുറ്റത്തിന് കേസെടുക്കുമെന്നതിനാല്‍ പലരും ഇതില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇത്തരത്തിലുള്ള സംഘം രംംഗത്ത് വന്നിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക