|    Feb 20 Tue, 2018 9:20 pm
FLASH NEWS

തൃത്താല പോലിസ് സ്‌റ്റേഷന്‍ കെട്ടിടം: ശിലാസ്ഥാപനം നീളുന്നു

Published : 11th August 2017 | Posted By: fsq

 

ആനക്കര: തൃത്താല പോലിസ് സ്‌റ്റേഷന്‍ കെട്ടിട ശിലാസ്ഥാപനം നീളുന്നു.  ജൂലൈ 30നായിരുന്നു  പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അന്ന്് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ശിലാസ്ഥാപനം മുടങ്ങി. ഇതിന് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയതോടെ മന്ത്രി എകെ ബാലന്റെ ഒഴിവിനായി കാത്തിരിക്കുകയാണ്. കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി സ്‌റ്റേഷന്‍ വളപ്പിലെ കുന്നുകൂടി കിടക്കുന്ന വാഹനങ്ങള്‍ നീക്കി സ്ഥലം വൃത്തിയാക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിരുന്നു. സ്‌റ്റേഷന്‍ വളപ്പില്‍ തയ്യാറാക്കിയ വേദി കഴിഞ്ഞദിവസം പൊളിച്ചുനീക്കി. ഉദ്ഘാടന തിയ്യതി അനിശ്ചിതമായി നീളുന്നതുമൂലം വേദി നിര്‍മിച്ച കരാറുകാരന് നല്‍കാനുള്ള വാടക വര്‍ധിക്കുന്നതിനാലാണ് വേദി നീക്കിയത്. മന്ത്രി എകെ ബാലനെയാണ് കെട്ടിട ശിലാസ്ഥാപനത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏഴ് മുതല്‍ നിയമസഭ ആരംഭിച്ചതോടെ ഇനിയും കാത്തിരിക്കേണ്ടി വരും.കേന്ദ്ര സര്‍ക്കാരിന്റെ പോലിസ് ആധുനികവല്‍കരണ ഫണ്ടില്‍നിന്ന് 73.5 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 28.5 ലക്ഷം രൂപയും അടക്കം ഒരുകോടി രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ നിര്‍മാണം. ഭാവിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയമായി സ്‌റ്റേഷനെ ഉയര്‍ത്താനും സാധിക്കും. 1985ലാണ് ഭാരതപ്പുഴയുടെ തീരത്ത് തൃത്താല പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന്, 1997ല്‍ തൃത്താല ഗ്രാമപ്പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് പോലിസ് സ്‌റ്റേഷന്‍ മാറ്റി സ്ഥാപിക്കുകയായിരുന്നു. അന്നു മുതല്‍ അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടിയാണ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss