|    Nov 21 Tue, 2017 1:42 pm
FLASH NEWS

തൃത്താല നിയോജകമണ്ഡലത്തിന് ഒരു കോടി പതിമൂന്നു ലക്ഷത്തിന്റെ പദ്ധതികള്‍

Published : 20th October 2016 | Posted By: SMR

ആനക്കര: പൊന്നാനി എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും തൃത്താല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി 2016, 2017 വര്‍ഷത്തേക്കുള്ള തുക 1 കോടി 13 ലക്ഷം രൂപ അനുവദിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു .വട്ടേനാട് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 25 ലക്ഷം, ചെരിപ്പൂര്‍ രായമംഗലം ബ്രിഡ്ജ് റോഡ് 17 ലക്ഷം , ചാലിശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മെയിന്‍ ഗേറ്റ് നിര്‍മാണം 2 ലക്ഷം, ചാലിശ്ശേരി എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 10 ലക്ഷം. മേഴത്തൂര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മാണം 10 ലക്ഷം, കോടനാട് അരയാലിക്കല്‍ പാത്ത് വേ നിര്‍മാണം 3 ലക്ഷം, ആലൂര്‍ കാജാ നഗര്‍ അങ്കണവാടി പുതിയ കെട്ടിടം 7,5 ലക്ഷം , കാങ്കപ്പുഴ തോണിവയല്‍ പാത്ത് വേ നിര്‍മാണം 3 ലക്ഷം, ചിറ്റപ്പുറം മേല്‍പാട്ട് പടി പാത്ത് വേ നിര്‍മാണം3 ലക്ഷം, കുമരനെല്ലൂര്‍ ഹെല്‍ത്ത് സെ ന്റര്‍ പുതിയ കെട്ടിടം9 ലക്ഷ,  പരുതൂര്‍ ചില്ലംപടി പാത്ത് വേ 45, ലക്ഷം. മാട്ടായ ഞാലില്‍ വളപ്പില്‍ പാത്ത് വേ 45 ലക്ഷം, മാട്ടായ നാടുവില്‍പ്പടി പാത്ത് വേ 4.5 ലക്ഷം. മംഗലം കുന്ന് ശ്മശാനം റോഡ് പാത്ത് വേ 4.5 ലക്ഷം എന്നിങ്ങനെയുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഫണ്ടുകള്‍ അനുവദിച്ചിട്ടുള്ളത്. തൃത്താല ടിബിയില്‍ വച്ച് പൊതു ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ജന സമ്പര്‍ക്ക പരിപാടിയില്‍  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എംപിക്ക് നിവേദനങ്ങള്‍ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക