|    Jul 16 Mon, 2018 10:16 pm
FLASH NEWS

തൃത്താല ഉപജില്ല കായികമേള; ഓവറോള്‍ കിരീടം പറക്കുളം എംആര്‍എസിന്

Published : 29th September 2017 | Posted By: fsq

 

ആനക്കര: പെരിങ്ങോട് സ്‌കൂളില്‍ നടന്ന തൃത്താല ഉപജില്ല കായിക മേളയില്‍ പറക്കുളം എംആര്‍ സ്‌കൂള്‍ (ഗേള്‍സ്) തുടര്‍ച്ചയായ നാലാം തവണയും  ഓവറോള്‍ കിരീടം നേടി. 258   പോയന്റ് കരസ്ഥമാക്കിയാണ് വിജയകിരീടം ചൂടിയത്. മുപ്പത് സ്വര്‍ണവും, 26 സില്‍വറും  11 ബ്രൗണ്‍സും നേടി. ജനറല്‍ സ്‌കൂളുകളുമായി മല്‍സരിച്ചാണ് വിജയം നേടിയത്. 221 പോയിന്റുമായി വട്ടേനാടും 189 പോയന്റ് നേടി ജിഎച്ച്എസ്എസ് കുമരനല്ലൂരും യഥാക്രമം രണ്ടു മൂന്നും സ്ഥാനത്തെത്തി. നാലുവര്‍ഷം മുമ്പ് വരെ ഒന്നാസ്ഥാനം സ്വന്തമാക്കിയിരുന്ന ജിഎച്ച്എസ്എസ് കുമരനെല്ലൂര്‍ ഇത്തവണയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. സ്‌കൂളിന്റെ വിജയത്തെ തുടര്‍ന്ന് കുട്ടികള്‍ പറക്കുളം മുതല്‍ സ്‌കൂള്‍വരെ ആഹ്ലാദ പ്രകടനം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss