|    Dec 14 Fri, 2018 7:21 am
FLASH NEWS
Home   >  National   >  

തൃണമൂല്‍ നേതാക്കളെ വിമാനത്താവളത്തില്‍ കൈയേറ്റം ചെയ്തു: ലോക്‌സഭയില്‍ പ്രതിഷേധം

Published : 3rd August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി : ഇന്നലെ അസം വിമാനത്താവളത്തില്‍ എത്തിയ തൃണമൂല്‍ നേതാക്കളെ തടഞ്ഞുവച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ ബഹളം. തൃണമൂല്‍ എംപിമാര്‍ സഭയുടെ നടുതളത്തിലിറങ്ങി. തൃണമൂലിനൊപ്പം കോണ്‍ഗ്രസും പങ്കുചേര്‍ന്നിട്ടുണ്ട്.

ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് അസമിലെ സ്ഥിതി വിലയിരുത്താനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെയാണ് കുംഭിഗ്രാം വിമാനത്താവളത്തില്‍ പോലിസ് തടഞ്ഞുവച്ചത്. ഇവരെ അസം പോലിസ് കൈയേറ്റം ചെയ്തുവെന്നും ആരോപണമുണ്ട്.
ബിജെപി സൂപ്പര്‍ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് അവര്‍ പറഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞയുണ്ടെങ്കില്‍ പ്രതിനിധി സംഘത്തെ രണ്ടംഗങ്ങളുടെ ഗ്രൂപ്പുകളാക്കി പോവാന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മമത ചോദിച്ചു.സുകേന്ദു ശേഖര്‍ റോയ്, കകോളി ഘോഷ് ദസ്തിദാര്‍, രത്ത ഡെനാഗ്, നദിമുല്‍ ഹഖ്, അര്‍പിത ഘോഷ്, മമത ബാല താകൂര്‍, ഫിര്‍ഹാദ് ഹക്കീം, മഹുവ മൊയ്ത്ര എന്നിവരടങ്ങിയ സംഘമാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം അസമിലെത്തിയത്. ജില്ലാ മജിസ്‌ട്രേറ്റും പോലിസ് ഓഫിസര്‍മാരും അടങ്ങിയ സംഘമാണ് ഇവരെ തടഞ്ഞത്. പോലിസുകാര്‍ തങ്ങളെ മര്‍ദിച്ചുവെന്ന് സുകേന്ദു ശേഖര്‍ റോയ് പറഞ്ഞു. വിമാനത്താവളത്തില്‍ നൂറുകണക്കിനു പോലിസുകാര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ തങ്ങളുടെ ചിത്രങ്ങളെടുക്കുകയും സെല്‍ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നും ബറാസത് എംപി ഘോഷ് ദസ്തിദാര്‍ ആരോപിച്ചു. തൃണമൂല്‍ സംഘത്തെ പോലിസുകാര്‍ തള്ളുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. സംഘത്തിലെ ഒരു വനിതാ എംഎല്‍എക്ക് പരിക്കേറ്റു. സംഭവത്തില്‍ തൃണമൂല്‍ അംഗങ്ങള്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss