|    Oct 21 Sat, 2017 2:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തൃണമൂല്‍ കോണ്‍ഗ്രസ് 124 മണ്ഡലങ്ങളില്‍ മല്‍സരിക്കും

Published : 17th April 2016 | Posted By: SMR

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 124 മണ്ഡലങ്ങളില്‍ മല്‍സരിക്കും. ബാക്കി ഇടങ്ങളില്‍ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനാണ് പാര്‍ട്ടി തീരുമാനമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മനോജ് ശങ്കരനെല്ലൂര്‍ പറഞ്ഞു. പ്രചാരണത്തിന് മമത ബാനര്‍ജി എത്തുമെന്നും തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ടിഎംസി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍ കക്കോടി, ലോനപ്പന്‍ ചക്കച്ചാംപറമ്പില്‍, സംസ്ഥാന സെക്രട്ടറി എ എം സെയ്ദ്, ഐഎന്‍ടിടിയുസി സംസ്ഥാന പ്രസിഡന്റ് സുഭാഷ് കുണ്ടന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക