|    Oct 19 Thu, 2017 2:08 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തൃണമൂല്‍ കോണ്‍ഗ്രസ്സിന് ദേശീയ പാര്‍ട്ടി പദവി

Published : 3rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ദേശീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇതോടെ ദേശീയ പാര്‍ട്ടി പദവിയുള്ള രാജ്യത്തെ ഏഴാമത്തെ പാര്‍ട്ടിയായി തൃണമൂല്‍. കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, സിപിഐ, സിപിഎം, എന്‍സിപി എന്നിവയാണ് ദേശീയ പാര്‍ട്ടി പദവിയുള്ള മറ്റു കക്ഷികള്‍. ദേശീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ മറ്റു കക്ഷികള്‍ക്ക് ഉപയോഗിക്കാനാവില്ല. അവര്‍ക്ക് ഓഫിസുകള്‍ നിര്‍മിക്കുന്നതിനുവേണ്ടി സര്‍ക്കാരിന് ഭൂമി അനുവദിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് സമയത്ത് മറ്റു പാര്‍ട്ടികള്‍ക്ക് 20 താരപ്രചാരണത്തിന് അനുമതി ലഭിക്കുമ്പോള്‍ ദേശീയ പാര്‍ട്ടികള്‍ക്ക് 40 താരപ്രചാരണം വരെ ആവാം. പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളില്‍നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം സീറ്റ് നേടിയാല്‍ ദേശീയ പാര്‍ട്ടി പദവിക്ക് അര്‍ഹത ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക