|    Jul 22 Sat, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തൃക്കോട്ടൂര്‍ കഥാകാരന്‍ യു എ ഖാദറിന്റെ എഴുത്തിന്റെ ആഘോഷം തുടങ്ങി

Published : 10th July 2016 | Posted By: SMR

കോഴിക്കോട്: ഇത്തിരിപ്പോന്ന തൃക്കോട്ടൂരിന്റെ മണ്ണില്‍നിന്ന് ഒത്തിരി കഥകളെഴുതിത്തന്ന ബര്‍മക്കാരി മാമൈദിയുടെ മകന്‍ യു എ ഖാദറിന്റെ എഴുത്തിന്റെ 66ാം വര്‍ഷം ആഘോഷം തുടങ്ങി. അല്‍പ്പം വൈകിയാണെങ്കിലും തൃക്കോട്ടൂരിന്റെ പെരുമ വിലയിരുത്താന്‍ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും തയ്യാറായതില്‍ ഖാദര്‍ കഥകളുടെ ഇഷ്ടവായനക്കാര്‍ക്ക് സന്തോഷം.
ദേശപ്പശിമ: യു എ ഖാദറിന്റെ സാഹിത്യജീവിതം’ എന്ന പേരില്‍ ഹരിതം ബുക്‌സാണ് പോലിസ് ക്ലബില്‍ രണ്ടുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
യു എ ഖാദര്‍ സാഹിത്യമാമാങ്കത്തില്‍, സാഹിത്യജീവിതത്തെക്കുറിച്ച് പ്രതാപന്‍ തായാട്ട് എഡിറ്റ് ചെയ്ത ‘ദേശപ്പശിമ’ പഠനഗ്രന്ഥം മന്ത്രി എ കെ ശശീന്ദ്രന്‍ എം മുകുന്ദന് നല്‍കി പ്രകാശനം ചെയ്തു. എം ജി എസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എംപി, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, കെ വി സുഭാഷ്, എ പി കുഞ്ഞാമു, ചെലവൂര്‍ വേണു, ടി വി ബാലന്‍, അഡ്വ. എം രാജന്‍, കെ ജെ തോമസ് സംസാരിച്ചു. ‘യുഎ സാഹിത്യത്തിലെ ഫോക്‌ലോര്‍ പരിസരങ്ങള്‍’ ചര്‍ച്ച പ്രഫ. മുഹമ്മദ് അഹ്മദ് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം ഇന്ന് 4.30ന് എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക