|    Jun 23 Sat, 2018 7:46 pm
FLASH NEWS

തൃക്കുളം ഗവ. ഹൈസ്‌കൂളില്‍ അധ്യാപകരില്ലരക്ഷിതാക്കളും വിദ്യാര്‍ഥികളും ബളഹംവച്ച് പ്രതിഷേധിച്ചു

Published : 17th January 2017 | Posted By: fsq

 

തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരില്ലാത്തതിനെ തുടര്‍ന്ന് പിടിഎയും വിദ്യാര്‍ഥികളും സ്‌കൂളില്‍ ബഹളം വെച്ചു. ഇന്നലെ രാവിലെയാണ് സംഭവം. 838 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 26 അധ്യാപകരെ വേണ്ടിടത്ത് 18 പേര്‍ മാത്രമാണുളളത്. കഴിഞ്ഞവര്‍ഷം വെറും അഞ്ച് അധ്യാപകര്‍ മാത്രമാണുണ്ടായിരുന്നത്. സ്‌കൂളില്‍ താല്‍ക്കാലിക ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനായി ലഭിച്ച ഉത്തരവ് പ്രകാരം 17 പ്രൊട്ടക്ട്ടഡ് അധ്യാപകരെ നിയമിച്ചിരുന്നു. എന്നാല്‍ നിയമിച്ച അധ്യാപകരെ ഘട്ടംഘട്ടമായി വിവിധ എയ്ഡഡ് സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്തതോടെ സ്‌കൂളില്‍ അധ്യാപകരില്ലാതായി. 286 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷക്ക് തയ്യാറെടുക്കുന്നത്. പല ക്ലാസുകളിലും അധ്യാപകരില്ലാത്ത അവസ്ഥയാണ്. സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിട നിര്‍മാണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ആറു ഡിവിഷനുകളുണ്ട്. സ്ഥലപരിമിതിമൂലം കഴിഞ്ഞ വര്‍ഷം സമീപത്തെ മദ്‌റസില്‍ സൗകര്യമേര്‍പ്പെടുത്തിയാണ് പഠനം നടത്തിയിരുന്നത്. സ്‌കൂളിലെ അധ്യാപകരുടെ കുറവ് പരിഹരിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് പിടിഎ ആവശ്യപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss