|    Jul 16 Mon, 2018 6:50 am
FLASH NEWS

തൃക്കാക്കര നഗരസഭയുടെ ഓണാഘോഷത്തിന് തിരശീല വീണു

Published : 12th September 2017 | Posted By: fsq

 

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ അഞ്ചുദിവസങ്ങളിലായി നടന്ന ഓണാഘോഷത്തിന്  ഇന്നലെ തിരശീല വീണു. ഇന്നലെ വൈകീട്ട് നാലിന് കാക്കനാട് ചെമ്പുമുക്കില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര കെ വി തോമസ് എംപി ഫഌഗ് ഓഫ് ചെയ്തു. വാഴക്കാല, പടമുകള്‍, എന്‍ജിഓ കോട്ടേഴ്‌സ്, ഓലികള്‍ എന്നീ പ്രദേശങ്ങളിലൂടെ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ചെണ്ടമേളം, പാണ്ടിമേളം, പുലിക്കളി,   വാദ്യമേളങ്ങളോടെ കടന്നുപോയ ഘോഷയാത്ര കാണാന്‍ നൂറുകണക്കിന് ആളുകള്‍ റോഡിന് ഇരുവശവും തടിച്ചുകൂടി. നഗരസഭ ചുറ്റി കടന്ന് ഘോഷയാത്ര കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പി ടി തോമസ് എംഎല്‍എ ഉദ്്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ കെ നീനു അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മേരി കുര്യന്‍, ഷബ്‌ന മെഹറലി, ജിജോ ചിങ്ങംതറ, സീന റഹ്്മാന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം ഇ ഹസയ്്‌നാര്‍, മുന്‍ ചെയര്‍മാന്‍ പി എ മുഹമ്മദാലി, ഷാജി വാഴക്കാല, ഐയുഎംഎല്‍ ജില്ലാ സെക്രട്ടറി പി കെ ജലീല്‍, കൗണ്‍സിലര്‍ പി എം സലീം, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പ്രഭാകര്‍ നായിക്, കെവിവിഇഎസ് പ്രസിഡന്റ് അസീസ് മൂലയില്‍, മുനിസിപ്പല്‍ സെക്രട്ടറി പി എസ് ഷിബു സംസാരിച്ചു. തുടര്‍ന്ന് കലക്ട്രേറ്റ് പരേഡ് ഗ്രൗണ്ടില്‍ സിനിമാതാരം പാഷാണം ഷാജി നയിക്കുന്ന കോമഡി ബാന്റെ മെഗാഷോയോടു കൂടി ഈ വര്‍ഷെൈത്ത ഓണാഘോഷങ്ങള്‍ സമാപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss