|    Jul 27 Thu, 2017 10:29 am
FLASH NEWS

തൃക്കളത്തൂര്‍ ഗവ. എല്‍പിജി സ്‌കൂള്‍ ശതാബ്തിയുടെ നിറവില്‍

Published : 10th July 2016 | Posted By: SMR

മൂവാറ്റുപുഴ: ബഹുമുഖ പ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച തൃക്കളത്തൂര്‍ ഗവ. എല്‍പിജി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ജനപ്രതിനിധികള്‍, പിടിഎ, പൂര്‍വ വിദ്യാര്‍ഥികള്‍ അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ്സ് ആനന്ദവല്ലി, പിടിഎ പ്രസിഡന്റ് എം ആര്‍ അനില്‍കുമാര്‍, കണ്‍വീനര്‍ പി ദിനേശ് എന്നിവര്‍ പറഞ്ഞു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും മൂവാറ്റുപുഴ എംഎല്‍എയുമായ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് സ്വീകരണം നല്‍കും. പരിപാടിയോടനുബന്ധിച്ച് പൂര്‍വകാല അധ്യാപക-വിദ്യാര്‍ഥി സംഗമവും നടക്കും. ഇന്ന് വൈകീട്ട് നാലിന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും റിട്ട. ഹൈക്കോടതി ജസ്റ്റിസുമായ കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍ അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് നൂര്‍ജഹാന്‍ നാസര്‍, വൈസ് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ പായിപ്ര കൃഷ്ണന്‍, സ്മിത സിജു, മെംബര്‍മാരായ ആലീസ് കെ ഏലിയാസ്, അശ്വതി ശ്രീജിത്ത്, എം സി വിനയന്‍, ബാബു ബേബി, ആനന്ദവല്ലി ടീച്ചര്‍, എം ആര്‍ അനില്‍കുമാര്‍ സംസാരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക