|    Nov 14 Wed, 2018 2:38 am
FLASH NEWS

തൃക്കലങ്ങോട് മരത്താണിയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 53 പേര്‍ക്ക് പരിക്ക്

Published : 5th August 2018 | Posted By: kasim kzm

മഞ്ചേരി: തൃക്കലങ്ങോട് തിരുമണിക്കരക്കടുത്ത് മരത്താണിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 53 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവവരില്‍ മൂന്നു കുരുന്നുകളും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടം. മഞ്ചേരിയില്‍ നിന്നും മുണ്ടേരിയിലേക്കു പോവുകയായിരുന്ന സിടിഎസ് ബസും വഴിക്കടവില്‍ നിന്നും മഞ്ചേരിയിലേക്കു വരികയായിരുന്ന പയ്യങ്ങാടി ബസുമാണ് കൂട്ടിയിടിച്ചത്.
മഞ്ചേരി ഭാഗത്തു നിന്നും വന്ന ബസ് വളവില്‍ ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടേയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വൈകുന്നേരമായതിനാല്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് അപകടത്തില്‍പെട്ട യാത്രക്കാരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. മഞ്ചേരി പോലിസും ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ വളണ്ടിയര്‍മാരും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അപകടത്തെ തുടര്‍ന്ന് പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് ബസുകള്‍ റോഡില്‍ നിന്നു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
പരിക്കേറ്റവരില്‍ ചിലരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: ബസ് ഡ്രൈവര്‍മാരായ മമ്പാട് സ്വദേശി ജലീല്‍(38) ഉപ്പുട ചാത്തുമുണ്ട സ്വദേശി റെനി(32),— കണ്ടക്ടര്‍മാരായ വെള്ളൂര്‍ സ്വദേശി മുഹമ്മദലി(50) പോത്തുക്കല്ല് സ്വദേശി സജാഹുല്‍ അമീന്‍(25), യാത്രക്കാരായ മമ്പാട് സ്വദേശി ഷബാന ജാസ്മിന്‍(24), പുല്ലൂര്‍ സ്വദേശി ഹൈദറു(69), കാരക്കുന്ന് സ്വദേശികളായ തങ്കമണി(40),— ശെരീഫ(30), തേഞ്ഞിപ്പലം സ്വദേശി മന്‍സൂര്‍ അഹമ്മദ്(26), നിലമ്പൂര്‍ സ്വദേശി ഹരീഷ്(45), നവനീത് (മൂന്നര), അബിയസ്(അഞ്ച്), റിസമുഹമ്മദ(ആറ്), റിസ്(പത്ത്), അക്ഷയ(പത്ത്), ഫാത്തിമഷിബ(13), ഫാത്തിമ(49), ലക്ഷമി(55), വല്‍സല(35), കാളി(65), അഞ്ജലി(18), ജസ്‌ന(27), ഷാമില(23), നയന(13), വിനീത(33), സരസ്വതി(44), ഇസ്ഹാഖ്(67), സുശീല(60), അന്നമ്മ(31), സുഹറാബി(51), സെഫീന(30), ഷീല(50), മറിയുമ്മ(47), അനശ്വര(19), അതുല്‍(15), അജിത(40), ഹംസ(61), ഷിബിന്‍(20), സബിത(19), മിനി(40), ഉണ്ണികൃഷ്ണന്‍(24), ആര്‍ദ്ര(19), റാബിയ(23), റിഫാന(21), അന്‍ഷിദ്(13), ഉമ്മുകുല്‍സു(55), നൂര്‍ജഹാന്‍(24), വിജയ(48), സൈനബ(45), ബബിഷ(23), മറിയകുട്ടി(49), റിയാസ്(23), ഇതരസംസ്ഥാന തൊഴിലാളികളായ റിങ്കു(20), രാജ്കുമാര്‍(20).

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss