|    Jan 24 Tue, 2017 10:54 pm
FLASH NEWS

തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ബഹളം

Published : 5th August 2016 | Posted By: SMR

മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍  ബഹളം. പഞ്ചായത്തിലെ നടപ്പാതകള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനുള്ള കമ്മിറ്റിയില്‍ സിപിഎം പ്രവര്‍ത്തകരെ മാത്രം തിരുകിക്കയറ്റുകയാണെന്നാരോപിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്.
ഇത്തരം പ്രവൃത്തികള്‍ ആരംഭിക്കാനാവശ്യമായ മെറ്റീരിയലുകള്‍ വാങ്ങാന്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കണമെന്നും ഇവര്‍ക്കു പുറമെ മറ്റു അഞ്ചു പേരെകൂടി ഉള്‍പ്പെടുത്തണമെന്നുമാണ് ഉത്തരവിലുണ്ടായിരുന്നത്. എന്നാല്‍, ഇത് മറികടന്നാണ് സ്വന്തക്കാരെ മാത്രം അവരോധിച്ചതെന്നും ഇവര്‍ ആരോപിച്ചു. പഞ്ചായത്ത് ബോര്‍ഡ് അറിയാതെ  സ്വന്തക്കാരെ തിരുകികയറ്റിയത് അനുവദിക്കില്ലെന്നും ഇവര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍, കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കുമെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. പഞ്ചായത്തിലെ ആശ്രയ പദ്ധതി സംബന്ധിച്ചും ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. സിഡിഎസ് മെംബര്‍മാരുടെ വീഴ്ച്ചയാണ് ആശ്രയപദ്ധതി മുടങ്ങാന്‍ കാരണമായതെന്നായിരുന്നു യുഡിഎഫ് വാദം. അതേസമയം ആശ്രയ പദ്ധതി ലാപ്‌സാക്കിയതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ യുഡിഎഫ് ഭരണസമിതിക്കാണെന്ന് പ്രസിഡന്റ് എന്‍എം കോയ പറഞ്ഞു. മുന്നു വര്‍ഷകാലം മരുന്നിനനുവദിച്ച പണം ചെലവഴിക്കാതെ വെറും ഭക്ഷണം മാത്രമാണ് നല്‍കിയത്. 67 ലക്ഷം അനുവദിച്ചതില്‍ 21 ലക്ഷം മാത്രം  ചെലവഴിച്ചതിനാല്‍ ബാക്കി 46 ലക്ഷവും ലാപ്‌സായി. ഇതിന്റെ ജാള്യത മറക്കാനാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയതെന്നും ഭരണസമിതി ആരോപിച്ചു. കിടപ്പിലായ രോഗികളെ നേരിട്ട് സന്ദര്‍ശിച്ച്  വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാനത്ത് ഏറ്റവും പിറകില്‍ നില്‍ക്കുന്ന അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലൊന്നാണ് തൃക്കലങ്ങോട്. ഇതില്‍ നിന്നു മാറ്റം വരുത്തുകയെന്നതാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. നിര്‍മാണ പ്രവൃത്തികളില്‍ സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുക മാത്രമേ സിപിഎം ഭരണസമിതി ചെയ്തിട്ടുള്ളുവെന്ന് പ്രദേശിക നേതാവ് ജനാര്‍ദ്ദനന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക