|    Jul 25 Tue, 2017 4:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തൃക്കരിപ്പൂര്‍,പടന്ന സ്വദേശികളുടെ തിരോധാനം: ആരാധനാലയത്തില്‍ റെയ്ഡ്

Published : 19th July 2016 | Posted By: sdq

കാസര്‍കോട്: തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്നുള്ള 17 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പടന്നയിലെ ഒരു സലഫി ആരാധനാലയ കേന്ദ്രത്തില്‍ റെയ്ഡ്. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്.
എന്നാല്‍, റെയ്ഡില്‍ ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ല. തൃക്കരിപ്പൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ നിരന്തരം കയറിച്ചെല്ലുന്നത് ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അതേസമയം, കാണാതായ തൃക്കരിപ്പൂര്‍ സ്വദേശി മര്‍വാന്‍ ഐഎസില്‍ ചേര്‍ന്നുവെന്നുള്ള പ്രചാരണം ശക്തമായിരിക്കുകയാണ്. എന്നാല്‍ ഐഎസില്‍ ചേര്‍ന്നതായി തെളിവില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബന്ധുക്കള്‍ പറയുന്നു. അതിനിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ മറവില്‍ ഒരു പ്രദേശത്തെ മുഴുവന്‍ തീവ്രവാദികളാക്കാനുള്ള ശ്രമത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലും മറ്റും ജോലി ചെയ്ത് ഉപജീവനം നടത്തുന്ന കുടുംബങ്ങളെ ചുറ്റിപ്പറ്റിയും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക