|    Jan 21 Sat, 2017 9:49 am
FLASH NEWS

തൃക്കരിപ്പൂരില്‍ നിന്നു കാണാതായ യുവാവ് മുംബൈയില്‍ എന്‍ഐഎ കസ്റ്റഡിയില്‍

Published : 12th July 2016 | Posted By: SMR

കാസര്‍കോട്: തൃക്കരിപ്പൂരില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ഒരു യുവാവിനെ മുംബൈ ഡോംഗ്രിയില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂര്‍ എളമ്പച്ചി രാമവില്യം കഴകം ബാക്കിരിമുക്കിലെ ഫിറോസി (24)നെയാണ് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
നേരത്തെ മുംബൈയില്‍ ഒരു ട്രാവല്‍സില്‍ ഇയാള്‍ ജോലിചെയ്തിരുന്നു. റമദാന്‍ അവസാന പത്തില്‍ കോഴിക്കോട്ടെ ഒരു പള്ളിയില്‍ ഇഅ്ത്തികാഫ് ഇരിക്കാന്‍ പോവുന്നുവെന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍നിന്ന് പോയത്. ഇയാളോടൊപ്പം മറ്റ് അഞ്ചുപേരെ കൂടി കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഇയാളുടെ ഫോണ്‍ പിന്തുടര്‍ന്നാണു കസ്റ്റഡിയിലെടുത്തത് എന്നാണു സൂചന. ഫിറോസിനെ മുംബൈയിലെ രഹസ്യകേന്ദ്രത്തില്‍ ചോ ദ്യംചെയ്തുവരുകയാണ്. തൃക്കരിപ്പൂരില്‍ നിന്നു കാണാതായ മറ്റ് 17 പേരുടെ വിവരങ്ങള്‍ ഇതോടെ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ കുടുംബങ്ങള്‍.
തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്ന് എട്ട് യുവാക്കള്‍, ആറ് യുവതികള്‍, രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘത്തെയാണു കാണാതായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി അറിയിച്ചു.
ഇതിനിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഇവരുടെ വീടുകളിലെത്തി മൊഴി രേഖപ്പെടുത്തി. ദേശീയ അന്വേഷണ ഏജന്‍സികള്‍ തൃക്കരിപ്പൂര്‍, പടന്ന കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ഫിറോസിനെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത എഡിജിപി ആര്‍ ശ്രീലേഖ ഡല്‍ഹിയില്‍ നിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 193 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക