|    Oct 24 Wed, 2018 12:45 am
FLASH NEWS

തൂശൂര്‍-കുന്നംകുളം പാതയില്‍ യാത്രികര്‍ക്ക് ദുരിതമായി കേച്ചേരി മേഖല

Published : 13th September 2017 | Posted By: fsq

 

കേച്ചേരി: തൂശൂര്‍-കുന്നംകുളം പാതയില്‍ യാത്രികര്‍ക്ക് ദുരിതമായി കേച്ചേരി മേഖല. മനുഷ്യജീവനുകള്‍ക്ക് ഭീഷണിയായി റോഡില്‍ നിറയെ അപകടകുഴികള്‍. ദിനംപ്രതി മേഖലയില്‍ നടക്കുന്നത് 15ലേറെ വാഹനാപകടങ്ങള്‍. കേച്ചേരി മുതല്‍ ചൂണ്ടല്‍ വരേയുള്ള മൂന്ന് കിലോമീറ്ററോളം ദൂരമാണ് യാത്രികര്‍ക്ക് ദുരിതമായി മാറിയിരിക്കുന്നത്. കേച്ചേരി സെന്ററിലെ പെട്രോള്‍ പമ്പ് മുതല്‍ കൈപറമ്പ് കയറ്റം വരേയുള്ള ഭാഗത്തും ചൂണ്ടല്‍ ഐസ് പ്ലാന്‍് മുതല്‍ സെന്റര്‍ വരേയും റോഡില്‍ ഇടവിട്ട് വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ചെറുകാറുകളുമാണ് ഇത്തരം ഗര്‍ത്തങ്ങളില്‍ വീഴുന്നത് പതിവായിരിക്കുന്നത്. കുഴികള്‍ക്ക് അടുത്ത് എത്തുമ്പോള്‍ മാത്രമാണ് ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കുന്നത്. തുടര്‍ന്ന് വാഹനം വെട്ടിക്കുമ്പോള്‍ എതിരേ വരുന്നതോ പിറകില്‍ നിന്ന് വരുന്നതോ ആയ വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ പാതയായ തൃശൂര്‍-കുന്നംകുളം റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന മേഖലകൂടിയാണിത്.റോഡിലെ കുഴികള്‍ അടയ്ക്കുന്നത് പൊതുമരാമത്ത് വകുപ്പ് ഒരു വഴിപാട് പോലെ നിര്‍വഹിക്കുന്നുണ്ടെങ്കിലും തിരിച്ച് പോകുന്നതിന് മുമ്പ് തന്നെ ഗര്‍ത്തങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാകുകയാണ്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി സംസ്ഥാനത്തേയും കേന്ദ്രത്തിലേയും ഉദ്യോഗസ്ഥ പ്രമാണികള്‍ കടന്നു പോകുന്നത് ഈ പാതയിലൂടെയാണെങ്കിലും റോഡിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ചൂണ്ടല്‍ മുതല്‍ മഴുവഞ്ചേരി വരേയുള്ള റോഡ് വികസനം ഗണപതി കല്ല്യാണം പോലെ നീണ്ടു പോവുകയാണ്. അധികാരികള്‍ കണ്ണടയ്ക്കുന്നതിനാല്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ദിനംപ്രതിയുള്ള അപകടങ്ങള്‍ക്കും പരിഹാമുണ്ടാകാനുള്ള സാധ്യത വിദൂരമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss