|    Feb 23 Fri, 2018 4:28 am
FLASH NEWS

തൂവ്വപാറ തീരത്ത് കല്ലുമ്മക്കായ പറിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം

Published : 19th January 2017 | Posted By: fsq

 

കൊയിലാണ്ടി: കാപ്പാട് തൂവ്വപാറയില്‍ കല്ലുമ്മക്കായ പറിക്കുന്നതിനെച്ചൊല്ലി പ്രദേശവാസികള്‍ തമ്മില്‍ സംഘര്‍ഷം. എലത്തൂരില്‍ നിന്നു വന്ന സംഘം മൂന്നു കാപ്പാട്ടുകാരെ തട്ടിക്കൊണ്ടുപോയി. പോലിസ് ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. എലത്തൂരില്‍ നിന്നു വന്ന ഫൈബര്‍ വഞ്ചിയും ഒരാളെയും പോലിസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകക്കാരായ മധു, രൂപേഷ്, അബ്ദുല്‍സലീം എന്നിവരെയാണ് എലത്തൂര്‍ വിഭാഗം തട്ടിക്കൊണ്ടുപോയത്. ഇവരെ എലത്തൂര്‍ പോലിസ് മോചിപ്പിച്ചു. ശേഷം കൊയിലാണ്ടി പോലിസിനു കൈമാറി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. എലത്തൂരില്‍ നിന്നും കല്ലുമ്മക്കായ പറിക്കാനെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘര്‍ഷം. കഴിഞ്ഞ മാസം സംഘര്‍ഷത്തെത്തുടര്‍ന്ന് പോലിസ് ഇടപെടുകയും പ്രശ്‌നപരിഹാരത്തിനു ശേഷം കല്ലുമ്മക്കായ പറിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു. ഇതു ലംഘിച്ചാണ് ഇന്നലെ എലത്തൂരില്‍ നിന്നു ഒരു സംഘം വന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലിസ് കാവല്‍ ഏല്‍പ്പെടുത്തി. ഇരുപക്ഷത്തിനും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. 20ന് എഡിഎം വിളിച്ചു ചേര്‍ന്ന സംയുക്ത യോഗത്തില്‍ പ്രശ്‌നത്തിനു പരിഹാരമുണ്ടാകുമെന്നാണ് പോലിസ് പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss