|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തൂത്തുക്കുടി ശാന്തമെന്ന് ജില്ലാ കലക്ടര്‍പ്രതിഷേധങ്ങള്‍ക്കിടയിലും ഫാക്ടറിയുടെ ശേഷി വര്‍ധിപ്പിക്കാനൊരുങ്ങി വേദാന്ത

Published : 27th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ വ്യവസായശാല ഉടന്‍തന്നെ പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസ്. കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ 13 പേര്‍ കൊല്ലപ്പെട്ടിട്ടും ഫാക്ടറിയുടെ ശേഷി ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി എക്‌സിക്യൂട്ടീവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഫാക്ടറി ജല-വായു മലിനീകരണം ഉണ്ടാക്കുന്നതിനാല്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളുമായി സംസ്ഥാന ഭരണകൂടം മുന്നോട്ട് പോവുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി കമ്പനി അധികൃതര്‍ മുന്നോട്ട് വന്നത്. മറ്റെവിടെയെങ്കിലും പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം ഈ ഘട്ടത്തില്‍ തങ്ങള്‍ ചിന്തിക്കുന്നില്ലെന്നും വേദാന്ത ഇന്ത്യ കോപ്പര്‍ ബിസിനസ് ചീഫ് എക്‌സിക്യൂട്ടീവ് പി രാംനാഥ് പറഞ്ഞു. അതേസമയം തൂത്തുക്കുടി ശാന്തമാവുന്നതായി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരി അറിയിച്ചു. ശക്തമായ പോലിസ് നിരീക്ഷണത്തില്‍ പ്രദേശത്ത് അക്രമ സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ബസ് സര്‍വീസുകളുള്‍പ്പെടെ അവശ്യ സര്‍വീസുകള്‍ പുനരാരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ക്രമസമാധാന പരിപാലനത്തിനായി പോലിസ് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
സ്വകാര്യ ഉടമസ്ഥതയിലുള്ള മിനി ബസ് സര്‍വീസുകള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ബാങ്ക്, എടിഎം, പെട്രോള്‍ പമ്പുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രദേശം രണ്ടു ദിവസത്തിനുള്ളില്‍ സാധാരണഗതിയിലാവുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss