|    Jun 24 Sun, 2018 7:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തൂത്തുക്കുടി വെടിവയ്പ്: രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ സ്ഥലംമാറ്റി

Published : 10th June 2018 | Posted By: kasim kzm

തൂത്തുക്കുടി: തൂത്തുക്കുടി വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ടു ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ സ്ഥലംമാറ്റി. കണ്ണന്‍, ശേഖര്‍ എന്നിവരെയാണു സ്ഥലംമാറ്റിയത്.
ഇവരെ യഥാക്രമം കായത്താരു, ശ്രീവൈകുണ്ഠം എന്നിവിടങ്ങളിലേക്കാണ് ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂര്‍ മാറ്റിയത്. വേദാന്ത ഗ്രൂപ്പിന്റെ ചെമ്പ് സംസ്‌കരണ ഫാക്ടറി പൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടിയില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്ക്കാന്‍ പോലിസിന് ഉത്തരവു നല്‍കിയത് ഇവരാണെന്നാണ് ആരോപണം.
വെടിവയ്പില്‍ 13 പേര്‍ മരിച്ചിരുന്നു. മെയ് 22നും 23നും തൂത്തുക്കുടിയില്‍ നടന്ന പോലിസ് വെടിവയ്പു സംബന്ധിച്ച അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss