|    Sep 21 Fri, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തൂത്തുക്കുടി വെടിവയ്പ്: അന്വേഷണം സിബിഐക്ക്‌

Published : 15th August 2018 | Posted By: kasim kzm

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരേ സമരം ചെയ്ത പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം മദ്രാസ് ഹൈക്കോടതി സിബിഐക്ക് കൈമാറി.
അന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് മക്കള്‍ അധികാരം എന്ന ഇടതു സംഘടനയുടെ ആറു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി കോടതി റദ്ദാക്കി.
ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. തൂത്തുക്കുടി വെടിവയ്പ് സംബന്ധിച്ചു സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളിലാണ് ജസ്റ്റിസുമാരായ സി ടി സെല്‍വം, ബഷീര്‍ അഹ്മദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മലിനീകരണം രൂക്ഷമായ സ്റ്റെര്‍ലൈറ്റ് ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മെയ് 22ന് തൂത്തുക്കുടി ജില്ലാ കലക്ടറേറ്റ് പ്രക്ഷോഭകര്‍ പിക്കറ്റ് ചെയ്തശേഷം വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതേത്തുടര്‍ന്നാണ് വെടിവയ്പ് നടന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss