|    Dec 18 Tue, 2018 11:35 pm
FLASH NEWS
Home   >  National   >  

തൂത്തുക്കുടി വെടിവയ്പ്:മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ചു

Published : 27th May 2018 | Posted By: mi.ptk

ചെന്നൈ:തൂത്തുക്കുടിയിലുണ്ടായ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ചു.നേരത്തെ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയില്‍ നിന്ന് ഇരുപത് ലക്ഷമാക്കിയാണ് തുക വര്‍ധിപ്പിച്ചത്. പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് ധനസഹായം.
അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് തൂത്തുക്കുടിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. കലക്ടര്‍ സന്ദീപ് നന്ദൂരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss