|    Aug 20 Mon, 2018 2:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കമ്പനി തുറക്കാന്‍ അനുമതി

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തമിഴ്‌നാട് തൂത്തുക്കുടിയിലെ വേദാന്ത സ്‌റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാല തുറന്നുപ്രവര്‍ത്തിക്കാന്‍ ദേശീയ ഹരിത ട്രൈബൂണല്‍ അനുമതി. എകെ ഗോയല്‍ ചെയര്‍പേഴ്‌സണായ ബെഞ്ചാണ് പ്ലാന്റിന്റെ ഭരണകാര്യ വിഭാഗം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഭരണകാര്യ വിഭാഗം തുറക്കാന്‍ മാത്രമാണ് അനുമതിയെന്നും പ്ലാന്റില്‍ ഉല്‍പാദനം നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. കമ്പനിയുടെ മലിനീകരണത്തിന്റെ തോതിനെക്കുറിച്ച് പഠിച്ച്, അടുത്തതവണ ഹരജി പരിഗണിക്കുന്ന 20ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്ലാന്റ് അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടി രാഷ്്ട്രീയ പ്രേരിതമാണെന്നും തുറക്കാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ടു കമ്പനി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണു കോടതി നടപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss