|    May 27 Sat, 2017 12:42 am
FLASH NEWS

തൂണേരി ബിആര്‍സിയുടെ മികവുല്‍സവം വിവാദത്തില്‍

Published : 20th March 2017 | Posted By: fsq

 

നാദാപുരം: തൂണേരി ബിആര്‍സിയുടെ കീഴില്‍ കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന മികവുല്‍സവം വിവാദമായി. ബ്ലോക്ക് പരിധിയിലെ ഗ്രാമപ്പഞ്ചായത്ത് തല പരിപാടി പൂര്‍ത്തിയാകാതെ ബ്ലോക്ക് തലത്തില്‍ തിരക്കിട്ട് പരിപാടി നടത്തിയ നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തി.
ഓരോ പഞ്ചായത്തിനും പരിപാടി സംഘടിപ്പിക്കാന്‍ 10000 രൂപ വീതം എസ്എസ്എ അനുവദിച്ചിട്ടുണ്ട്. ഇത് ബിആര്‍സി മുഖേനയാണ് പഞ്ചായത്തുകള്‍ക്ക് നല്‍കുന്നത്. എന്നാല്‍, മൂന്നു പഞ്ചായത്തുകളില്‍ മാത്രമാണ് പരിപാടി നടത്തിയത്.
മറ്റു പഞ്ചായത്തുകള്‍ കൂടി പരിപാടി നടത്താന്‍ തയ്യാറെടുക്കുന്നതിനിടയില്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് നല്‍കാതെ ബിആര്‍സി തല മികവ് ഉല്‍സവം ശനിയാഴ്ച നാദാപുരത്ത് നടത്തുകയായിരുന്നു.
ബിആര്‍സിയുടെ പ്ലാനിങ് മീറ്റിങ്ങില്‍ പോലും ചര്‍ച്ച ചെയ്യാതെ സിപിഎം അധ്യാപക സംഘടന നേതാവായ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ സ്വയം തീരുമാനം എടുത്താണ് പരിപാടി നടത്തിയത്.
ഈ അധ്യയന വര്‍ഷം ഓരോ സ്‌കൂളും ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ മികച്ച പരിപാടികളുടെ അവതരണവും പ്രദര്‍ശനവുമാണ് മികവ് കൊണ്ട് ഉദ്ദേശിക്കുന്നത്. പല വിദ്യാലയങ്ങളും പഞ്ചായത്ത് തല പരിപാടി പ്രതീക്ഷിച്ചു ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍, അവര്‍ക്കുള്ള അവസരം ഇതോടെ നഷ്ടമായി. പരിപാടി നടക്കാത്ത പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. ജില്ലയിലെ മറ്റു പല ബ്ലോക്കുകളിലും ഇപ്പോള്‍ പഞ്ചായത്ത് തലത്തില്‍ പരിപാടി നടന്നു വരികയാണ്.
തൂണേരി ബ്ലോക്കില്‍ മാത്രം ഇത്രയും തിരക്കിട്ട് ബ്ലോക്ക് തല മികവ് നടത്തിയതിന് പിന്നില്‍ മറ്റു ചില താല്‍പര്യങ്ങള്‍ ഉണ്ടെന്നാണ് യുഡിഎഫ് അനുകൂല അധ്യാപക സംഘടനകള്‍ പറയുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പ്രോജക്റ്റ് ഓഫിസര്‍ക്ക് പരാതി നല്‍കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day