|    Jan 18 Wed, 2017 11:41 am
FLASH NEWS

തൂണുകള്‍ക്ക് ബലക്ഷയം; നീലേശ്വരം കൂവാറ്റിച്ചാല്‍ പാലം അപകടാവസ്ഥയില്‍

Published : 15th August 2016 | Posted By: SMR

നീലേശ്വരം: ഇടത്തോട് നീലേശ്വരം റോഡില്‍ കൂവാറ്റിച്ചാലിന് കുറുകെയുള്ള പാലം അപകടാസ്ഥയില്‍. 45 വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം നേരിടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുഭാഗത്തെയും കൈവരികള്‍ പൊട്ടിപ്പൊളിഞ്ഞു വീണതിനാ ല്‍ വലിയ അപകടഭീഷണിയാണ് വാഹനങ്ങള്‍ നേരിടുന്നത്.
പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി കെ ദിവാകരനാണ് ഈ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നീലേശ്വരത്ത് നിന്ന് മലയോരത്തേക്കുള്ള പ്രധാന പാതയാണിത്. നിലവില്‍ മെക്കാഡം ടാറിങിന് അനുമതി ലഭിച്ച സാഹചര്യത്തിലാണ് പാലം പുതുക്കിപണിയേണ്ട സാഹചര്യം നിലനില്‍ക്കുന്നത്.
25 കോടി രൂപയാണ് ഇടത്തോട് നീലേശ്വരം റോഡിന് ഈ ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യം പലതവണ നാട്ടുകാര്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. നീലേശ്വരം പുഴയുടെ പ്രധാന ജലസ്രോതസ്സായ കൂവാറ്റിച്ചാലില്‍ മഴക്കാലത്ത് വലിയതോതില്‍ കുത്തൊഴുക്കുണ്ടാകാറുണ്ട്. ഏറെ ഉയരത്തിലാണ് പാലം പണിതെന്നതും കൈവരി തകര്‍ന്നുകിടക്കുന്നതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക