|    Oct 23 Tue, 2018 1:37 pm
FLASH NEWS

തൂക്കുപാലം-രാമക്കല്‍മേട് റോഡിലൂടെ യാത്ര അസാധ്യം

Published : 7th September 2017 | Posted By: fsq

 

തൂക്കുപാലം: താറുമാറായ തൂക്കുപാലം-രാമക്കല്‍മേട് റോഡിലൂടെ യാത്ര അസാധ്യമായി. ഒരുതരത്തിലും കടന്നുപോവാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ റോഡില്‍ കൊടികുത്തി പ്രതിഷേധിച്ചു. റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് കാലങ്ങളായി. ഇതിനിടെയാണ് ഹൈറേഞ്ചില്‍ കാലവര്‍ഷം ശക്തമായതും. തൂക്കുപാലംമുതല്‍ രാമക്കല്‍മേടുവരെ വന്‍ ഗര്‍ത്തങ്ങളാണ് റോഡുകളില്‍. ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയും ഇരുചക്രവാഹന യാത്രയും ഏറെ ബുദ്ധിമുട്ടായി. സ്വതവേ വീതികുറഞ്ഞ റോഡിലെ ഗട്ടറുകള്‍ക്കൂടി ആയതോടെ ഇവിടെ രാവിലെയും വൈകീട്ട് ഗതാഗതക്കുരുക്കും രൂക്ഷമാണ്. കാലവര്‍ഷം തുടങ്ങുംമുമ്പേ തന്നെ നാട്ടുകാര്‍ റോഡിന്റെ അറ്റകുറ്റപ്പണി തീര്‍ക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നതാണ്. അതുണ്ടായില്ല. ഇപ്പോള്‍ റോഡ് വീതികൂട്ടി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അതിനാല്‍ അറ്റകുറ്റപ്പണി ഉടനുണ്ടാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മഴ ശക്തമായി നില്‍ക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര ഭീതിജനകമാണ്. ഗട്ടറുകള്‍ ഒഴിവാക്കിപ്പോവാന്‍ വാഹനങ്ങള്‍ ശ്രമിക്കുന്നത് പലപ്പോഴും അപകടകങ്ങള്‍ക്കും വഴി വയ്ക്കുന്നു. കൊടുംവളവുകളില്‍ അടക്കം റോങ് സൈഡിലൂടെ കയറിയേ ചെറുവാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ കഴിയൂ. ദിനേന ആയിരക്കണക്കിനു ടൂറിസ്റ്റുകളുമായി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്ന റൂട്ടിനാണ് ഈ ഗതി. റോഡ് മോശമായതോടെ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതായി മേഖലയിലുള്ളവര്‍ പറയുന്നു. സ്വകാര്യ ബസ്സുകളും സര്‍വീസ് തൂക്കുപാലംകൊണ്ട് അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ്. ഓട്ടോറിക്ഷകളും മറ്റും ഇവിടെ ഓട്ടം പോവാന്‍ മടിക്കുന്നു. തൂക്കുപാലം മുതല്‍ രാമക്കല്‍മേട്, കമ്പംമേട് വരെ ആയിരക്കണക്കിനു കുടുംബങ്ങള്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. വാഹനങ്ങള്‍ സമയത്ത് എത്താത്തതിനാല്‍ കൃത്യസമയങ്ങളില്‍ സ്‌കൂളുകളില്‍ എത്താ ന്‍ വിദ്യാര്‍ഥികള്‍ക്ക് ആവുന്നില്ല. ജോലിക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്. ബൈക്കുകളില്‍ സ്ഞ്ചരിച്ചാല്‍ അപകടമുണ്ടാവുമോയെന്ന ഭയം. സ്ത്രീകള്‍ക്ക് ഇതിലൂടെയുള്ള ഇരുചക്രവാഹന യാത്ര ജീവന്‍ പണയംവച്ചുള്ളതാണ്. എതിരേ ഒരു കാര്‍ വന്നാല്‍പ്പോലും ഒതുക്കാന്‍ കഴിയാത്ത വിധം ചളി നിറഞ്ഞിരിക്കുകയാണ് റോഡിന്റെ ഇരുവശവും. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഗതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss