|    Feb 20 Mon, 2017 11:36 pm
FLASH NEWS

തുളസീദാസന്‍പിള്ള വധക്കേസ്: അന്തിമവാദം പൂര്‍ത്തിയായി

Published : 27th October 2016 | Posted By: SMR

കോട്ടയം: ബിസിനസുകാരനായ തുളസീദാസന്‍പിള്ള കൊല്ലപ്പെട്ട കേസില്‍ കോട്ടയം അഡീഷനല്‍ ജില്ലാ ജഡ്ജി പി രാഗിണി മുമ്പാകെ അന്തിമവാദം പൂര്‍ത്തിയായി. തന്റെ അവിഹിത ബന്ധങ്ങളെ എതിര്‍ത്തതിലുള്ള വിരോധംമൂലം ഭാര്യ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തുളസീദാസന്‍പിള്ളയെ കൊലപ്പെടുത്തി കോടിക്കണക്കിനു രൂപയുടെ സ്വത്ത് കൈവശപ്പെടുത്തിയെന്നാണു കേസ്. കേസിന്റെ വിധി പറയാന്‍ 31ലേക്ക് മാറ്റി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം ചാഞ്ഞോടി ഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ ലീലാമണിയാണ് ഭര്‍ത്താവ് തുളസീദാസന്‍ പിള്ളയെ കൊലപ്പെടുത്താന്‍ ചങ്ങനാശ്ശേരി സ്വദേശി മൊബൈല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ സമീപിച്ച് പണം വാഗ്ദാനം ചെയ്തത്. തുളസീദാസന്‍പിള്ളയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ട ക്വട്ടേഷന്‍ സംഘം 2006 ഫെബ്രുവരി നാലിന് രാത്രി 8.30ഓടെ ചങ്ങനാശ്ശേരി-മല്ലപ്പള്ളി റോഡിലൂടെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തുളസീദാസന്‍ പിള്ളയെ ടാറ്റാ സുമോ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി എസ്‌ഐ ആയിരുന്ന കെ ഉല്ലാസ് അപകട മരണമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി ബിജോയി നടത്തിയ സമഗ്ര അന്വേഷണത്തിന്റെ ഫലമായാണ് മൃഗീയമായ കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഗോപാലകൃഷ്ണനും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ ബോബന്‍ ടി തെക്കേല്‍, സി എസ് അജയന്‍, റോയിസ് ചിറയില്‍, ഗോപാലകൃഷ്ണകുറുപ്പ്, സോജന്‍ പവിയാനോസ് കോടതിയില്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക