|    Dec 17 Mon, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തുല്യ പരിഗണന നല്‍കിയാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാര്‍: ഹിസ്ബുല്‍ മുജാഹിദീന്‍

Published : 23rd November 2018 | Posted By: kasim kzm

ശ്രീനഗര്‍: തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതും ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളുന്നതുമാണ് ഇന്ത്യന്‍ സര്‍ക്കാരിനോട് ഏറ്റുമുട്ടാന്‍ കാരണമെന്നും തങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നായിക്കു.
അല്‍ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു നായിക്കു നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ സര്‍ക്കാരുമായി ഒരിക്കലും ചര്‍ച്ചയ്ക്കില്ല എന്നതു തങ്ങളുടെ നിലപാടല്ല. എന്നാല്‍ ഫലമുള്ള ചര്‍ച്ചയ്‌ക്കേ തങ്ങള്‍ക്കു താല്‍പര്യമുള്ളൂ.
ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ എന്ന നിലയ്ക്ക് സര്‍ക്കാര്‍ തങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കണം. എന്നാല്‍ അടിമ-ഉടമ സമ്പ്രദായമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏകപക്ഷീയമായൊരു കീഴടങ്ങലാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. കശ്മീരികളുടെ പ്രശ്‌നത്തെ യാഥാര്‍ഥ്യ ബോധത്തോടെ അംഗീകരിക്കാന്‍ അധികൃതര്‍ ഒരിക്കലും തയ്യാറാവുന്നില്ല.
കശ്മീരികളുടെ ആവശ്യമറിയാന്‍ ജനഹിത പരിശോധന നടത്തണമെന്ന യുഎന്‍ ആവശ്യം പോലും ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ്. തങ്ങളെ അടിച്ചമര്‍ത്തി കീഴ്‌പ്പെടുത്താമെന്നാണു പട്ടാളം കരുതുന്നത്. ഇത്തരം തീരുമാനങ്ങളാണു പ്രതിരോധത്തിനു തങ്ങളെ നിര്‍ബന്ധിതരാക്കുന്നത്. അടിച്ചമര്‍ത്താനുള്ള ശ്രമം അവര്‍ നടത്തുമ്പോള്‍ അത് ഏറ്റമുട്ടലിലേക്കു നയിക്കുകയാണെന്നും നായിക്കു വ്യക്തമാക്കി.
കശ്മീരിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ അംഗീകരിക്കുന്നതും അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നതും പാകിസ്താനാണെന്നും ഇതാണ് പാകിസ്ഥാനോട് അനുഭാവം പ്രകടിപ്പിക്കാന്‍ കാരണമെന്നും നായിക്കു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss